Connect with us

kerala

ചില്ല് വാതിലില്‍ ഇടിച്ചുവീണ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി

Published

on

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്. 84 വയസായിരുന്നു. െ്രെഡഫ്രൂട്ട്‌സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഉസ്മാന്‍ ഹാജി. മുന്നിലെ ചില്ലുവാതില്‍ ശ്രദ്ധയില്‍ പെടാതെ ഇടിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേറ്റു.

നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി. കടയിലെ ജീവനക്കാരും നാട്ടുകാരും ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെയും യുവാവിനെയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ കണ്ടെത്തി. കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. കുട്ടി യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 14 ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല.പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

kerala

വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം

Published

on

സംസ്ഥാനത്ത് വേനല്‍ കടുത്ത സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.

മെയ് 31 വരെയാണ് ഇളവ് ബാധകം. ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. ഇവര്‍ക്ക് നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഹൈക്കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഗൗണ്‍ ധരിക്കുന്നതില്‍ മാത്രമാണ് ഇളവ്.

നേരത്തെ വസ്ത്രധാരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Continue Reading

Trending