Connect with us

kerala

മുന്‍ എംഎല്‍എ ജോര്‍ജ്ജ് മേഴ്‌സിയര്‍ അന്തരിച്ചു

Published

on

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് മെഴ്‌സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2006-11 കാലത്ത് നിയമസഭയില്‍ കോവളത്തിന്റെ പ്രതിനിധിയായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരളാ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഭിഭാഷകനാണ്. കേരള ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് സ്റ്റുഡന്റ്‌സ് പൈലറ്റ്‌സ് ലൈസന്‍സും നേടിയിട്ടുണ്ട്.

 

kerala

നഗ്നത പ്രദര്‍ശനം; അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു.

Published

on

പന്ത്രണ്ടുകാരിക്ക് മുന്നില്‍ നഗ്നത കാണിച്ച അറുപതുകാരന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് അഭിലാഷ് ഭവനത്തില്‍ രാമന്‍ ആനന്ദിനാണ് കരുനാഗപ്പള്ളി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എഫ്. മിനിമോള്‍ ശിക്ഷിച്ചത്.

കുട്ടി സ്‌കൂളില്‍ പോകുന്ന വഴി ഇയാള്‍ നഗ്നത കാണിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരം വീട്ടില്‍ പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി കൂടുതല്‍ തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു. ശാസ്താംകോട്ട പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജെ. രാകേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

 

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

kerala

പാലക്കാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

Published

on

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെര്‍പ്പുളശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.

പാറശേരിക്കും കൊട്ടശേരിക്കും ഇടയില്‍ വച്ചാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറി ബസ് മറിയുകയായിരുന്നു.

 

Continue Reading

Trending