Connect with us

india

കുംഭമേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി മുന്‍ മിസ് ഇന്ത്യ

മുസ്ലിം വിരുദ്ധ വികാരങ്ങള്‍ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.

Published

on

കുംഭമേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുന്‍ മിസ് ഇന്ത്യ ഇഷിക തനേജ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ വ്യക്തമായി ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വലിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. യു.പിയിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയില്‍ നിരവധി പ്രമുഖ ഹിന്ദു മത പുരോഹിതന്മാര്‍ പങ്കെടുത്ത ഒരു മത സമ്മേളനത്തില്‍ സംസാരിക്കവെയാണ് തനേജ വിദ്വേഷം നിറഞ്ഞ പ്രഖ്യാപനം നടത്തിയത്.

കുംഭമേളക്കിടെ മുന്‍ മിസ് ഇന്ത്യ, മുസ്ലിം വിഭാഗം മുഴുവന്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ മക്കളാണെന്ന് ആരോപിച്ചു. ഒരു നുള്ള് സിന്ദൂരം കൊണ്ട് ഹലാല, ട്രിപ്പിള്‍ തലാഖ്, ലവ് ജിഹാദ് എന്നിവയുള്‍പ്പെടെയുള്ള മുസ്ലിംകളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് അവര്‍ അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറല്‍ ആയത്.

‘ബാബറിന്റെ മക്കള്‍ക്ക് ഒരു നുള്ള് സിന്ദൂരത്തിന്റെ വില അറിയില്ല. ഒരു നുള്ള് സിന്ദൂരത്തിന് മുത്തലാഖ്, ലവ് ജിഹാദ് തുടങ്ങിയവയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കും,’ അവര്‍ പറഞ്ഞു. നിരവധി പ്രമുഖ ഹിന്ദു മതനേതാക്കളുടെയും ബി.ജെ.പി നേതാവും മുന്‍ നടിയുമായ ഹേമമാലിനിയുടെയും മുന്നിലാണ് ഇഷിക തനേജ തന്റെ പ്രസംഗം നടത്തിയത്. വന്‍ കരഘോഷത്തോടെയാണ് സദസ് തനേജയുടെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്ലിം വിരുദ്ധ വികാരങ്ങള്‍ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.

മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ വശീകരിച്ച് കെണിയില്‍ വീഴ്ത്തി ഇസ്ലാമികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്നു. അതിനവര്‍ നല്‍കിയ പേരാണ് ലവ് ജിഹാദ്. വിദ്വേഷ പ്രസംഗം പുറത്തുവന്നയുടനെ, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിയമപാലകര്‍ സ്വമേധയാ നടപടിയെടുക്കണമെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

Published

on

ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

ഭീകരവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീര്‍ പൊലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവിരുദ്ധ ദൗത്യത്തിനിറങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

പരിശോധനക്കിട െഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരവാദിയെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.

Continue Reading

india

വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് തൊലിക്കട്ടി വേണം; ബിജെപിയെ പരിഹസിച്ച് സുപ്രീം കോടതി

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കായി കോടതികളെ ഉപയോഗിക്കുന്നതിനെതിരെ ബിജെപിക്ക് കോടതി മുന്നറിയിപ്പും നല്‍കി.

Published

on

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയെന്നാരോപിച്ച് ബിജെപി തെലങ്കാന ഘടകം നല്‍കിയ അപ്പീലാണ് തള്ളിയത്.

വിമര്‍ശനങ്ങള്‍ സഹിക്കാന്‍ ഒരു രാഷ്ട്രീയക്കാരന് തൊലിക്കട്ടി വേണമെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു. ‘കോടതികളെ രാഷ്ട്രീയ യുദ്ധക്കളങ്ങളാക്കി മാറ്റാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍, ഇതെല്ലാം സഹിക്കാനുള്ള തൊലിക്കട്ടി നിങ്ങള്‍ക്കുണ്ടായിരിക്കണം’ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കായി കോടതികളെ ഉപയോഗിക്കുന്നതിനെതിരെ ബിജെപിക്ക് കോടതി മുന്നറിയിപ്പും നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 സീറ്റുകള്‍ ലഭിച്ചാല്‍ എസ്സി/എസ്ടി/ഒബിസി സംവരണം നിര്‍ത്തലാക്കുമെന്ന പ്രസ്താവനയെ തുടര്‍ന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരം വെങ്കടേശ്വരുവാണ് രേവന്ത് റെഡ്ഡിക്കെതിരെ കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ബിജെപി സുപ്രീംകോടതിയിലെത്തിയത്.

ഹര്‍ജി പരിഗണനയ്‌ക്കെടുത്ത ഉടനെ ചീഫ് ജസ്റ്റിസ് ഇത് തള്ളുകയാണെന്ന് ബിജെപിക്കായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിനെ അറിയിച്ചു. അഭിഭാഷകന്‍ വിഷയം വീണ്ടും ഉന്നയിച്ചതോടെയാണ് കോടതി മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയത്.

രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം ബിജെപി ദേശീയ ഘടകത്തിനെതിരെയാണ്. ബിജെപി തെലങ്കാനയ്ക്ക് ഇതൊരു അവഹേളനമായി കണക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നത്.

Continue Reading

india

പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യക്കാരനെ അമേരിക്കയില്‍ വെടിവെച്ച് കൊന്നു

ഹരിയാന സ്വദേശി കപില്‍ ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയില്‍ ആണ് സംഭവം.

Published

on

പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയില്‍ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപില്‍ ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയില്‍ ആണ് സംഭവം.

അക്രമിയുടെ പേര് വിവരങ്ങളെ, അക്രമിയെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യങ്ങളൊ അമേരിക്കന്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. അനധികൃത മാര്‍ഗത്തിലൂടെ 2022 ലാണ് കപില്‍ അമേരിക്കയില്‍ എത്തിയത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കുടുംബം സര്‍ക്കാരിന്റെ സഹായം തേടി.

Continue Reading

Trending