Connect with us

kerala

മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍വെച്ചാണ് അന്ത്യം.

Published

on

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയ്ക്കായിരുന്നു അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. വയനാട് ജില്ലയുടെ രൂപീകരണകാലംമുതല്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച ശേഷം കോഴിക്കോട്ടായിരുന്നു വിശ്രമജീവിതം നയിച്ചത്. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടില്‍വെച്ചാണ് അന്ത്യം.

ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി ആറുതവണ എം.എല്‍.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ 1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.

2004ല്‍ ആന്റണി രാജിവെച്ച ശേഷം വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി. സംസ്‌കാരം വൈകീട്ട് അഞ്ച് മണിക്ക് കക്കോടിയിലെ മകന്റെ വീട്ടില്‍.

kerala

മുതലപ്പൊഴിയിലെ പൊഴി ഇന്ന് മുറിക്കും; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു

Published

on

പ്രതിഷേധങ്ങല്‍ തുടരുന്നതിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഇന്നലെ ചേര്‍ന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയത്.

കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കിയതിനാല്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. എന്നാല്‍ പൊലീസിന്റെ നിയമനടപടി സംഘര്‍ഷത്തിലേക്ക് നയിച്ചേക്കും. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പൊഴി മുറിക്കാന്‍ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

മണല്‍ മുഴുവനും നീക്കി പ്രശ്‌നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. പൊഴി മുറിക്കാനായില്ലെങ്കില്‍ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളം കയറുമെന്നാണ് ആശങ്ക.

Continue Reading

kerala

പാലക്കാട് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി; ഒരു മരണം

അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്

Published

on

പാലക്കാട് യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ച് കയറി ഒരു മരണം. പാലക്കാട് ചെര്‍പ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നില്‍ നിന്ന് ചായ കുടിച്ച് കൊണ്ടിരുന്ന യുവാക്കള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ തഹസില്‍ എന്ന യുവാവാണ് മരിച്ചത്. സുഹൃത്തുക്കളായ മറ്റു നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാലില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ തിരുവാഴിയോട് വച്ച് യുവാക്കള്‍ ചായ കുടിക്കുന്നതിന് വേണ്ടി ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് പിക്കപ്പ് വാന്‍ ഇടിച്ച് കയറിയത്. നാല് മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമായിരുന്നു യുവാക്കളുടെ സംഘത്തിലുണ്ടായിരുന്നത്.

Continue Reading

kerala

വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി; പരമാവധി നിയമനങ്ങള്‍ നടത്തിയെന്ന് വാദം

അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ വിഷയത്തില്‍ അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ പോരാടുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കഴിഞ്ഞ ദിവസം നടത്തിയ മന്ത്രിസഭായോഗത്തില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷ, എന്നാല്‍ ഒഴിവ് മുഴുവന്‍ കണക്കാക്കി നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

570 ഒഴിവുകള്‍ നിലനില്‍ക്കെ 292 നിയമനങ്ങള്‍ മാത്രം നടത്തിയുള്ളുവെന്നും മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

Continue Reading

Trending