Connect with us

kerala

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

Published

on

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം. രാത്രി എട്ട് മണിക്ക് മാറമ്ബള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.

കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

kerala

17 കോടി സര്‍ക്കാര്‍ അധികം കെട്ടിവെക്കണം; വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാം

സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു

Published

on

വയനാട് പുനരധിവാസത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തേയില ചെടികള്‍ക്കും ഭൂമിയുടെ ന്യായവിലയ്ക്കും ആനുപാതികമായി തുക ഉയര്‍ത്തണമെന്നായിരുന്നു ഹരജിയി വാദം. വിഷയത്തില്‍ 17 കോടി രൂപ അധികമായി കെട്ടിവെക്കാന്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയില്‍ ജൂലൈ ഏഴിന് അന്തിമവാദം നടക്കും. ഇതിനുശേഷമാകും കോടതിയുടെ വിശദമായ ഉത്തരവ്. 549 കോടി രൂപ നല്‍കിയശേഷം ഭൂമി ഏറ്റെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യം കോടതി തല്‍ക്കാലം മുഖവിലക്കെടുത്തില്ല. ഇതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം.

Continue Reading

kerala

മാളയിലെ 6 വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി

തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു

Published

on

തൃശ്ശൂര്‍ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതക കേസില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു.

കൊല്ലപ്പെട്ട കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ‘പീഡനശ്രമത്തിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചു. അത് തടയാന്‍ വേണ്ടിയാണ് കുളത്തിലേക്ക് തള്ളിയിട്ടത്. പിന്നീട് കുട്ടിയുടെ കഴുത്തില്‍ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയര്‍ന്നുവരികയാണ് ഉണ്ടായത്. ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്നും പോവുകയായിരുന്നു’-പ്രതി പൊലീസിനോട് പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകളാണ് ചേര്‍ത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളില്‍ മുന്‍പും പ്രതിയാണ് ജോജോ.

 

Continue Reading

kerala

വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു

കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു.

Published

on

വര്‍ക്കലയില്‍ പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു. വര്‍ക്കല പാപനാശം തീരത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജാണ് തകര്‍ന്നത്. എന്‍ഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റിനായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുന:സ്ഥാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബ്രിഡ്ജ് തകര്‍ന്നത്.
കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു. അതേ ഭാഗത്താണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്.

Continue Reading

Trending