Connect with us

kerala

മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്

Published

on

പാലക്കാട്: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ ഉച്ച ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

kerala

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

Published

on

ഏറ്റുമാനൂരിന്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്.

അതേസമയം നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നോബിയ്ക്ക് ജാമ്യം നല്‍കരുതെന്ന് ആദ്യം സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. പ്രതി തെളിവുകള്‍ നശിപ്പിക്കും എന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ഏറ്റുമാനൂര്‍ പൊലീസ് കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരുന്നു. ദമ്പതികള്‍ തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോളാണ് ഷൈനിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവില്‍ പൊലീസിന്റെ നിഗമനം.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങിയത്.

 

Continue Reading

kerala

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്.

Published

on

പോക്സോ കേസില്‍ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ നടന്റെ അറസ്റ്റിന് സുപ്രീം കോടതിയുടെ വിലക്കുണ്ട്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി സഹകരിക്കണമെന്നാണ് നടന് നല്‍കിയ സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശം.

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് മുന്‍കൂര്‍ ജാമ്യം തേടിനടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2024 ജൂണിലാണ് കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. നടന്‍ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതിനിടെ പ്രതി കോഴിക്കോട് പോക്സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളി. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ചൂടിന് ആശ്വാസം; വേനല്‍ മഴ ഇന്നും തുടരും

കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനല്‍ മഴ ഇന്നും തുടരും. കേരളത്തില്‍ ഇന്ന് മുതല്‍ വരുന്ന 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതിനിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. ഇടുക്കി -മൂന്നാര്‍, കൊല്ലം -കൊട്ടാരക്കര തുടങ്ങിയ ഇടങ്ങളില്‍ യുവി ഇന്‍ഡക്‌സ് ഉയര്‍ന്ന് നില്‍ക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയിലില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

 

Continue Reading

Trending