Connect with us

india

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി

Published

on

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം നേടിയത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അംഗത്വം നേടിയ ശേഷം അദ്ദേഹം പറഞ്ഞു.

ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്നായിക്, സംസ്ഥാന ഇന്‍ചാര്‍ജ് എ ചെല്ല കുമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ടിര്‍ക്കി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള സുന്ദര്‍ഗഡ് ജില്ലയിലെ തല്‍സറ സീറ്റില്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി പറഞ്ഞു. തന്റെ കുടുംബത്തിന് കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധമുണ്ട്. ആദിവാസി സമൂഹത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും തല്‍സറ പ്രദേശത്തെ ജനങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2000-ല്‍ ജൂനിയര്‍ ഏഷ്യാ കപ്പിലാണ് പ്രബോധ് ടിര്‍ക്കി അരങ്ങേറ്റം കുറിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, ഇന്ത്യ-എ ടീമുകളുടെ ദേശീയ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായി. രാജ്യത്തിനുവേണ്ടി 135 അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

 

india

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച് കാനഡ

കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

Published

on

പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് ‘ഓസ്‌ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

‘ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്‍ക്ക് ലഭ്യമല്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പെന്നി വോങ്ങിനൊപ്പം എസ് ജയശങ്കറിന്‌റെ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അത്ഭുതവും വിചിത്രവുമായി തോന്നുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്.

കാനഡയില്‍ നടക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് കനല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്‍ശിച്ചത്. ഇതില്‍നിന്ന് എന്തുകൊണ്ടാണ് ഓസ്ട്രേലിയ ടുഡേ ചാനല്‍ കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്‌ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Continue Reading

india

വയനാട് ജനതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളത് ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Published

on

വയനാട് ജനതയും, കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.വയനാടിനെ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനത്തോടെയാണ് രാഹുല്‍ ഗാന്ധി കണ്ടത്.എം പി യുടെ പ്രാദേശിക വികസന ഫണ്ടിലെ 1 2 3 % ശതമാനവും അദ്ദേഹം ഇവിടെ ചെലവഴിച്ചു.

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും വയനാടിന് വേണ്ടി കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തി ‘.പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയായ വാക്കുകളായി അവശേഷിച്ചു.വെറും തുച്ഛമായ തുക മാത്രമാണ് ദുരിതബാധിതര്‍ക്ക് ധനസഹായമായി നല്‍കിയത്.മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരികോരി കൊടുത്തു.’ കേന്ദ്ര സര്‍ക്കാര്‍ ധനസഹായ വിതരണത്തില്‍ വിവേചനം കാണിച്ചു.മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമം.വിഭജനത്തിന്റെ രാഷ്ട്രിയം ബി ജെ പി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാവിനെയാണ് വേണ്ടത്.

നരേന്ദ്ര മോദി എപ്പോഴും പൊള്ളയായ വാഗ്ദാനം നല്‍കുന്നു. വ്യാജ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത് .രണ്ട് കോടി ജോലി രാജ്യത്തെ ചെറുപ്പകാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു. അത് നല്‍കിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.

വിദേശത്ത് നിന്ന് കള്ള പണം കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞു അത് നല്‍കിട്ടുണ്ടൊ
രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചു.ജനങ്ങള്‍ക് ഇടയില്‍ വിദ്വേഷം വളര്‍ത്തി ‘നരേന്ദ്ര മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമം വര്‍ധിച്ചു. മോദി പറയുന്നത് എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനം എന്നാണ്. എന്നാല്‍ ആര്‍ എസ് എസിന് ഒപ്പം മാത്രമാണ് മോദി സര്‍ക്കാര്‍.

മോദി സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കളായ ചില മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്തിന്റെ സമ്പത്ത് 10% വരുന്ന സമ്പന്നരുടെ കൈയില്‍. ഇതാണ് മോദിയുടെ രീതി. ഇതാണ് മോദിയുെടെ ഭരണം.രാഹുല്‍ ഗാന്ധിക്ക് നല്‍കിയ വിജയത്തിന് സമാനമായ വിജയം പ്രിയങ്ക ഗാന്ധിക്ക് നല്‍കണം.

രാജ്യത്തെ മുഴുവനുമുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി പോരാടി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗ്യാരന്‍ഡി യെ കുറിച്ച് മോദി ജി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വാഗ്ദനം പൊള്ളയാണെന്ന പറയുന്നത്.

കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കിയാണ് മോദി ജി കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ക്ക് എതിരെ   പ്രചാരണം നടത്തുന്നത്.നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് നല്‍കാറുള്ളു.വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രമല്ല കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത് ജനക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

ഞാനൊരു വ്യവസായ വിരുദ്ധനല്ല, കുത്തക വിരുദ്ധൻ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

Published

on

താൻ ബി.ജെ.പി ആരോപിക്കുന്നതുപോലെ ‘ബിസിനസ് വിരുദ്ധൻ’ അല്ലെന്നും മറിച്ച് ‘കുത്തക വിരുദ്ധനും’ ‘അവർ നിയന്ത്രിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനു’മാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തി​ന്‍റെ പരാമർശം.

‘ഞാൻ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയിലെ എതിരാളികൾ എന്നെ ബിസിനസ് വിരുദ്ധനായി ഉയർത്തിക്കാട്ടുന്നു. ഞാൻ ഒരു ബിസിനസ്സ് വിരുദ്ധനല്ല, ഒരു കുത്തക വിരോധിയാണ്. ‘ഒളിഗോപോളികൾ’ സൃഷ്ടിക്കുന്ന വ്യവസ്ഥയുടെ വിരുദ്ധനാണ്. ഒന്നോ രണ്ടോ അഞ്ചോ ആളുകളുടെ ബിസിനസി​ന്‍റെ ആധിപത്യത്തിന് ഞാനെതിരാണ്’ -എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഹുൽ വ്യക്തമാക്കി.

‘മാനേജ്‌മെന്‍റ് കൺസൾട്ടന്‍റായാണ് എ​ന്‍റെ കരിയർ ആരംഭിച്ചത്. ഒരു ബിസിനസ് വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ ഞാനിതാവർത്തിക്കുന്നു. ഞാൻ ബിസിനസ് വിരുദ്ധനല്ല. ഒരു കുത്തക വിരുദ്ധനാണ് -രാഹുൽ പറഞ്ഞു. തൊഴിലവസരങ്ങൾ, വ്യവസായം, പുതുമകൾ, മത്സരങ്ങൾ എന്നിവയെ പിന്തുണക്കുന്നുവെന്നും എല്ലാ ബിസിനസുകൾക്കും സ്വതന്ത്രവും നീതിയുക്തവുമായ ഇടം ലഭിക്കുമ്പോൾ നമ്മുടെ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയെ നിശബ്ദമാക്കിയതെന്നും രാഹുൽ ത​ന്‍റെ ലേഖനത്തിൽ പറഞ്ഞിരുന്നു. മര്യാദയുള്ള മഹാരാജാക്കന്മാരുമായും നവാബുമാരുമായും പങ്കാളികളാകുകയും കൈക്കൂലി നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പനി ഇന്ത്യയെ ശ്വാസം മുട്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുത്തകകളുടെ ഒരു പുതിയ ഇനം അതി​ന്‍റെ സ്ഥാനത്തേക്ക് കടന്നുവന്ന് ഭീമാകാരമായ സമ്പത്ത് ഉണ്ടാക്കുന്നുവെന്നും രാഹുൽ എഴുതുകയുണ്ടായി.

Continue Reading

Trending