kerala
അരിക്കൊമ്പന് വിഷയത്തില്‍ വനംവകുപ്പിനെതിരെ മുന്‍ ജില്ലാ കളക്ടര്‍
ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.

ഇടുക്കിയിലെ അരിക്കൊമ്പനെ നാടുകടത്തിയത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ ആന്തമാനിലേക്ക് നാടുകടത്തിയ പോലെയെന്ന് സാഹിത്യകാരനും മുന്‍ ജില്ലാ കളക്ടറുമായ കെ.വി. മോഹന്‍ കുമാര്‍.
ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
അരിക്കൊമ്പനെന്ന സ്വാതന്ത്ര്യ സമര പോരാളിയോട് ‘വൈദേശികരായ ‘നമ്മള് കാണിച്ചത് !
പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരോട് കാണിച്ച അതേ ക്രൂരതയല്ലേ നമ്മള് അരിക്കൊമ്പനോടും കാണിച്ചത് ?
സ്വന്തം ദേശത്തില്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയ പോരാളികളെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍സ് ദ്വീപിലേക്ക് നാട് കടത്തിയിരുന്നു.അരിക്കൊമ്പന് അവന്റെ തട്ടകത്തില്‍ സ്വാതന്ത്ര്യം വിളമ്പരം ചെയ്ത് വാഴുകയായിരുന്നല്ലോ ?പണ്ട് കടുത്ത പട്ടിണി കടുത്തപ്പോള്‍ ബ്രിട്ടീഷ് കലവറകളില്‍ നിന്ന് ധാന്യങ്ങളെടുത്ത് നമ്മുടെ സമര സേനാനികളും പട്ടിണിപ്പാവങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്.നാട്ടില്‍ പട്ടിണി വന്നപ്പോള്‍ കായംകുളം കൊച്ചുണ്ണി പോലും അത് ചെയ്തിട്ടില്ലേ ?അതല്ലേ വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ അരിക്കൊമ്പനും ചെയ്തത് ?
ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ മൂന്ന് തരത്തിലാണ് കൈകാര്യം ചെയ്തത്.1.അടിമകളാക്കി കൂട്ടത്തില്‍ കൂട്ടി കടുപ്പമുള്ള പണിയെടുപ്പിക്കുക ( ബഹു. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അരികൊമ്പന്റെ കാര്യത്തില്‍ ആ പദ്ധതി നടന്നില്ല !)
2.വെടിവച്ചോ തൂക്കിലേറ്റിയോ ഉന്മൂലനം ചെയ്യുക.( വന്യമൃഗ സംരക്ഷണ നിയമത്തിന്റെ പരിരക്ഷയുള്ളതിനാല്‍ അതും സാധ്യമല്ലല്ലോ ! )
3.ആന്‍ഡമാന്‍സ് പോലുള്ള ഒറ്റപ്പെട്ട ഉള്‍വനങ്ങളിലേക്കോ തുരുത്തുകളിലേക്കോ നാട് കടത്തുക .അതാണ് നമ്മള് അരിക്കൊമ്പന് നല്കിയ ശിക്ഷ !ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞിരുന്ന സ്വന്തം ചങ്ങാതിമാരെ ഇനിയൊരിക്കലും കാണാനാവാതെ അവനവിടെ ഒറ്റപ്പെട്ട് സ്വയം എരിഞ്ഞ് ഇല്ലാതാവും.
അരികൊമ്പനോട് നമ്മള് കാണിച്ച ക്രൂരതയുടെ ആഴമേറിയണമെങ്കില്‍ പിറ്റേന്ന് ആ പ്രദേശത്ത് നിന്ന് പോകാതെ കൂട്ടം കൂടി നിന്ന കാട്ടാനകളുടെ മനസ്സറിയണം.കൂട്ടത്തില്‍ ഒരുവനെ മനുഷ്യന് എന്ത് ചെയ്തു എന്നറിയാതെ ആശങ്കയിലായിരുന്നു ആ പാവം മൃഗങ്ങള്‍!അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അരിക്കൊമ്പന്.നാം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് യാതൊരു പരിചയവുമില്ലാത്ത ദൂരെ ഒരിടത്തേക്ക് നാടുകടത്തിയാല്‍ ഉണ്ടാവുന്ന മാനസികമായ ക്ഷതം ഒന്നാലോചിച്ചു നോക്കൂ!അതാണിപ്പോള്‍ അരിക്കൊമ്പന് അനുഭവിക്കുന്നത് .വേവുന്ന മനസ്സുമായാവും ആ മൃഗം ഇപ്പോള്‍ അപരിചിതമായ ആ ‘ആന്‍ഡമാന്‍സില്‍ ‘എത്തിപ്പെട്ടിരിക്കുന്നത് .വൈകാതെ കേട്ടേക്കാം, ദുരൂഹ സാഹചര്യത്തില്‍ അരിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടു !
അന്നും നമ്മുടെ ചാനലുകളുടെ അകത്തളത്തില്‍ സംവാദ തൊഴിലാളികള്‍ ഒത്തുകൂടി ദീര്‍ഘനേരം അധര വ്യായാമം നടത്തും.’അരിക്കൊമ്പന് സംഭവിച്ചതെന്ത് ?’ദൃശ്യ മാധ്യമങ്ങളോട് എനിക്ക് പുച്ഛം തോന്നിയ ദിവസമായിരുന്നു അത്. നേരം വെളുത്തത് മുതല്‍ അവര്‍ക്ക് വേറൊരു വാര്‍ത്തയുമില്ല.
അരിക്കൊമ്പന്റെ പിന്നാലെയാണ് !
ഇതിനു മുന്‍പ് ഇതുപോലൊരു ആവേശം കണ്ടത് സ്വപ്ന സുരേഷിനെ ബാംഗ്ലൂരില്‍ നിന്ന് അന്വേഷക സംഘം പിടികൂടി കേരളത്തിലേക്ക് കൊണ്ടു വന്ന ‘റോഡ് ഷോ ‘ റിപ്പോര്‍ട്ട് ചെയ്യുന്നതിലായിരുന്നു.ഒരു ചാനലിന്റെ പ്രമുഖന് സ്റ്റുഡിയോയിലിരുന്ന് ഊറ്റം കൊള്ളുന്നത് കേട്ട് ചിരി വന്നു .’അതേ ,നമ്മുടെ ചാനലിനു മാത്രമാണ് സ്വപ്ന സഞ്ചരിക്കുന്ന വാഹനം ഇത്ര അടുത്ത് നിന്ന് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് …ആ വാഹനത്തിന്റെ ചില്ലിനു മറവില്‍ തെളിയുന്ന കറുത്ത രൂപം കണ്ടില്ലേ ? സംശയമില്ല അത് തന്നെയാണ് സ്വപ്ന ! കറുത്ത പര്‍ദ്ദയണിഞ്ഞ സ്വപ്ന!’?????? നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ ഗതികെട്ട് പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മുന്‍ കാല മാധ്യമ പ്രവര്‍ത്തകനായ എനിക്ക് സഹതാപം തോന്നുന്നു. മോഹന്‍കുമാര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍