Connect with us

india

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ബിജെപി വിട്ട് കോണ്‍ഗ്രസില്‍

കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സവദിയെ സ്വാഗതം ചെയ്യുന്നതായി ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയോട് ഇടഞ്ഞ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയുടെയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സവദിയെ സ്വാഗതം ചെയ്യുന്നതായി ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സവദിക്കു നല്‍കേണ്ട പദവി സംബന്ധിച്ച് ചര്‍ച്ച ഉണ്ടായെന്നും വൈകാതെ കാര്യങ്ങള്‍ അറിയിക്കാമെന്നും ശിവകുമാര്‍ വ്യക്തമാക്കി. അത്താനിയില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലക്ഷ്മണ്‍ സവദി പാര്‍ട്ടി സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി.

Published

on

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനാവത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ബിരേണ്‍ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

അതേസമയം നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി ഭരണത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക.

രാഷ്ട്രപതി ഭരണം ആരംഭിച്ചാല്‍ രണ്ടുമാസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. 60 അംഗ നിയമസഭയിലെ 37 ബിജെപി എംഎല്‍എമാരില്‍ 17 എംഎല്‍എമാര്‍ ബിരേണ്‍ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എന്‍പിപിയിലെ ആറ് എംഎല്‍എമാരും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ബിരേണ്‍ സിങിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.

 

Continue Reading

india

തമിഴ്നാട്ടില്‍ ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം; ബുള്ളറ്റ് ഓടിച്ചതിന് കൈ വെട്ടിമാറ്റിയതായി പരാതി

അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.

Published

on

തമിഴ്നാട്ടില്‍ ദലിത് യുവാവിന് നേരെ അതിക്രമം. ബുള്ളറ്റ് ഓടിച്ചതിന് ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ഇന്നലെ കോളജില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മൂന്നംഗ സംഘം യുവാവിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മേല്‍ജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരന്‍, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്.

അക്രമിസംഘത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ മധുരയിലെ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ് അയ്യസാമി. യുവാവിനെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 294 (ബി), 126, 118(1), 351 (3) വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

Continue Reading

india

കടല്‍ മണല്‍ ഖനനം, വന്യജീവി ആക്രമണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍

രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Published

on

ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി യുഡിഎഫ് എംപിമാര്‍. കടല്‍ മണല്‍ ഖനനം, വന്യജീവി ആക്രമണം എന്നീ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാടിറങ്ങുന്ന വന്യജീവികള്‍ ഓരോ ദിവസവും ആളുകളെ കൊന്നൊടുക്കുന്നു. വന്യജീവികളെ നിയന്ത്രിക്കാന്‍ വനനിയമങ്ങളില്‍ ഇളവ് വരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

മണല്‍ ഖനനം ചെയ്യാന്‍ കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യപ്പെട്ടു. മല്‍സ്യ ലഭ്യത കുറയ്ക്കാന്‍ ഇടയാക്കുന്ന അവസ്ഥക്കാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയതെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.

Continue Reading

Trending