Connect with us

kerala

വയനാട് തലപ്പുഴയില്‍ കടുവയ്ക്കായുള്ള വനംവകുപ്പിന്റെ മെഗാ തെരച്ചില്‍ അവസാനിപ്പിച്ചു

കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെണ്‍ കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോര്‍ത്ത് വയനാട് DFO മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു

Published

on

വയനാട് തലപ്പുഴയില്‍ കടുവയ്ക്ക് ആയുള്ള വനംവകുപ്പിന്റെ മെഗാ തെരച്ചില്‍ അവസാനിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് കടുവയ്ക്കായുള്ള തെരച്ചിലില്‍ ആരംഭിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെണ്‍ കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോര്‍ത്ത് വയനാട് DFO മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. തലപ്പുഴ 43ാം മൈല്‍, ജോണ്‍സണ്‍കുന്ന്, കമ്പിപ്പാലം, കരിമാനി പാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് തെരച്ചില്‍ നടത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ തലപ്പുഴയില്‍ പലയിടങ്ങളിലായി കടുവയെ പ്രദേശവാസികള്‍ കണ്ടിരുന്നു. ഇതോടെ ജനങ്ങള്‍ ഭീതിയിലായി. വനംവകുപ്പിന്റെ കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിന് പിന്നാലെ പലരും കടുവയെ നേരില്‍ കാണുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്ത് മെഗാ തിരച്ചിലിന് ഉത്തരവിടുകയായിരുന്നു.

kerala

കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി

കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്

Published

on

കോഴിക്കോട് കക്കാടം പൊയില്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പെട്ട യുവാവിനെ കാണാതായി. കക്കാടം പൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് യുവാവിനെ കാണാതായത്. കോഴിക്കോട് ദേവഗിരി കോളജ് വിദ്യാര്‍ഥി ഗിരീഷ് ആണ് ഒഴുക്കില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ് ഗിരീഷ്. നാട്ടുകാരും നിലമ്പൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്. സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

Continue Reading

kerala

മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Published

on

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ (ഏപ്രില്‍ 5) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 6 ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രക്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് പറയുന്നു.

Continue Reading

kerala

നടന്‍ രവികുമാര്‍ അന്തരിച്ചു

അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം

Published

on

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിയാണ് രവികുമാര്‍. നൂറിലേറെ മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

1970, 80 കാലഘട്ടത്തില്‍ നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും ,നീലത്താമര, അവളുടെ രാവുകള്‍ , അങ്ങാടി , സ്‌ഫോടനം, ടൈഗര്‍ സലീം, അമര്‍ഷം , ലിസ , മദ്രാസിലെ മോന്‍ , കൊടുങ്കാറ്റ്, സൈന്യം, കള്ളനും പൊലീസും തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 1970 കളിലും 80 കളിലും നായക, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്താണ് രവികുമാര്‍ ശ്രദ്ധേയനാകുന്നത്.

തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്ന കെ.എം.കെ. മേനോന്റെ മകനാണ് രവികുമാര്‍. നടിയും ദിവ്യ ദര്‍ശനം ഉള്‍പ്പടെ നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു അമ്മ ഭാരതി.

Continue Reading

Trending