Connect with us

News

നിറഞ്ഞുകളിച്ച കൊറിയയുടെ കണ്ണുനിറച്ച് ഘാന

ആദ്യപകുതിയില്‍ ഘാനയാണ് രണ്ടു ഗോളടിച്ച് കരുത്ത് കാട്ടിയത്.

Published

on

നിറഞ്ഞുകളിച്ച ദക്ഷിണ കൊറിയയെ 3-2ന് തകര്‍ത്ത് ആഫ്രിക്കന്‍ കരുത്തരായ ഘാന. ആദ്യപകുതിയില്‍ ഘാനയാണ് രണ്ടു ഗോളടിച്ച് കരുത്ത് കാട്ടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകളും ദക്ഷിണ കൊറിയ തിരിച്ചടിച്ചു. എന്നാല്‍ മിനിട്ടുകള്‍ക്കകം ഘാന വീണ്ടും ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.

ഗാനക്കുവേണ്ടി മുഹമ്മദ് കുടൂസ് രണ്ടു ഗോള്‍ നേടി. ഒരു ഗോള്‍ മുഹമ്മദ് സാലിസൂ വിന്റെ പേരിലായിരുന്നു. ദക്ഷിണകൊറിയയ്ക്ക് വേണ്ടി നേടിയ രണ്ടു ഗോളുകളും ചോ ഗു സങിന്റെ പേരിലായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്തനംതിട്ട പോക്സോ കേസ്; മൂന്ന് പ്രതികൾ കൂടി കസ്റ്റഡിയിൽ

അറസ്റ്റിലായവരില്‍ ഇന്ന് വിവാഹനിശ്ചയം നടക്കാനിരുന്നയാളും

Published

on

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പത്തനംതിട്ട പോക്‌സോ കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. രാത്രി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കി.

കേസില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇന്ന് വിവാഹനിശ്ചയം നടക്കാനിരിക്കുന്നയാളും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സുബിന്‍ എന്നയാളാണ്. ഇലവുന്തിട്ട സ്വദേശിയാണ് സുബിന്‍. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികള്‍ പീഡിപ്പിച്ച 2 മാരുതി 800 കാറുകള്‍ പൊലീസ് ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഇലവുംതിട്ടയില്‍ നിന്നുമാണ് വാഹനം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കാറില്‍ വച്ച് പീഡനം നടന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

Continue Reading

india

ഹജ്ജ് തീർഥാടകർക്ക്​ ഉയർന്ന വിമാന നിരക്ക്; കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ഹാരിസ് ബീരാൻ എം.പി കൂടിക്കാഴ്ച നടത്തി

കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.

Published

on

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്യു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് അ​മി​ത​മാ​യ വി​മാ​ന​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്തി ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള റ​ൺ​വേ വി​ക​സ​നം എ​ത്ര​യും​പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി വും​ലു​ൻ​മാ​ങ് വു​വ​ൽ​ന​മു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റു​ക​ളി​ലൊ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഈ ​തീ​ർ​ഥാ​ട​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ, ഇ​ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​താ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 88,772 രൂ​പ​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 89,188 രൂ​പ​യു​മാ​യി​രു​ന്നു വി​മാ​ന നി​ര​ക്ക്. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് 1,64,329 രൂ​പ ഈ​ടാ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ര​ക്ക്​ പു​തു​ക്കി നി​ശ്ച​യി​ച്ച​പ്പോ​ൾ 40,000 രൂ​പ​യു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഹാ​ജി​മാ​ർ പ​ണ​മ​ട​ക്കേ​ണ്ടി​വ​ന്നു. 2025 ഹ​ജ്ജ് സീ​സ​ണി​ലെ ടെ​ൻ​ഡ​റി​ലും സ​മാ​ന​മാ​യ അ​സ​മ​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന​നി​ര​ക്ക് 40,000 രൂ​പ​യോ​ളം ഇ​ത്ത​വ​ണ​യും കൂ​ടു​ത​ലാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ എം.​പി സൂ​ചി​പ്പി​ച്ചു.

വി​ഷ​യം ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന്റെ​കൂ​ടി പ​രി​ധി​യി​ൽ വ​രു​ന്ന​താ​യ​തി​നാ​ൽ അ​വ​രു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞ ശേ​ഷം വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഹാ​രി​സ്​ ബീ​രാ​ൻ എം.​പി അ​റി​യി​ച്ചു.

എ​യ​ർ ഇ​ന്ത്യ​യ​ട​ക്കം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ ടെ​ൻ​ഡ​റാ​ണെ​ന്നി​രി​ക്കെ അ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്​ ഉ​ചി​ത​മാ​വു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. കോ​ഴി​ക്കോ​ട്ട് ടേ​ബ്ൾ ടോ​പ് റ​ൺ​വേ ആ​യ​തി​നാ​ലാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്നും സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ൽ​കി​യ​താ​യി എം.​പി പ​റ​ഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരിൽ നിന്ന് അമിതമായ വിമാന നിരക്ക് ഈടാക്കുന്നത് അനീതിയാണെന്നും പുതിയ ടെണ്ടർ പ്രകാരം ഈടാക്കാൻ പോകുന്ന കൂടിയ നിരക്ക് തിരുത്തി ഉത്തരവിറക്കണമെന്നും ബോധ്യപ്പെടുത്തുന്നതിന്
കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറി വുംലുൻമാങ് വുവൽനമുമായി കൂടിക്കാഴ്ച നടത്തി.
കൂടാതെ, ഏറെക്കാലമായി നടക്കുന്ന കോഴിക്കോട് വിമാനത്താവള റൺവെ വികസനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ കഴിഞ്ഞ ദിവസം കേന്ദ്ര ന്യുനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവുമായി ഇതേ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. അതിന്റെ തുടർച്ചയെന്നോണം ഇ ടി യുടെയും വഹാബ് സാഹിബിന്റെയും നിർദ്ദേശപ്രകാരമാണ് വ്യോമയാന വകുപ്പ് സെക്രട്ടറിയെ കണ്ടത്.

രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിലൊന്നായി പ്രവർത്തിക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരാണ്. അവിടെയാണ് അന്യായമായ രീതിയിൽ വിമാനചാർജ്ജ് വർധിപ്പിച്ചിരിക്കുന്നത്. അവ തിരുത്തി പുനസ്ഥാപിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് രാജ്യത്തെ വ്യോമയാന മേഖലയിലെ ഉയർന്ന ഉദ്യോഗസ്തനുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ വർഷം ഹജ്ജ് തീർഥാടകർക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 88,772 രൂപയും കൊച്ചി വിമാനത്താവളത്തിൽ നിന്ന് 89,188 രൂപയും ഈടാക്കിയപ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ഒരു ടിക്കറ്റിന് 75000രൂപ അധികം ഈടാക്കി 1,64,329 രൂപയാണ് വാങ്ങാൻ നിശ്ചയിച്ചിരുന്നത്. പ്രതിഷേധത്തെ തുടർന്ന് അത് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും 40000രൂപയുടെ വ്യത്യാസത്തിൽ ഹാജിമാർ പണമടക്കേണ്ടി വന്നിരിന്നു.
നിർഭാഗ്യവശാൽ, വരാനിരിക്കുന്ന 2025 ഹജ്ജ് സീസണിലെ ടെണ്ടർ പരിശോധിക്കുമ്പോൾ സമാനമായ ഒരു അസമത്വം നിലനിൽക്കുന്നത് കണ്ടതിനാലാണ് നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രിമാരുമായി വിഷയത്തിൽ ചർച്ച നടത്തുന്നത്.

കോഴിക്കോട്ടെ ഹജ്ജ് തീർഥാടകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തികഞ്ഞ അനീതി നിലനിൽക്കുന്നുണ്ടെന്നും, സാധാരണക്കാരായ ഹാജിമാരുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും വിഷയം മൈനോറിറ്റി വകുപ്പിന്റെ കൂടി പരിധിയിൽ വരുന്നതായതിനാൽ അവരുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷം വേണ്ട നടപടി കൈകൊള്ളാമെന്നും വകുപ്പ് സെക്രട്ടറി ഉറപ്പ് നൽകി. അതോടൊപ്പം എയർ ഇന്ത്യയെപ്പോലുള്ള സ്വകാര്യ കമ്പനികൾ കൈവശപ്പെടുത്തിയ ടെണ്ടറാണെന്നിരിക്കെ അവരുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതും ഉചിതമാവുമെന്ന് സിവിൽ എവിയേഷൻ സെക്രട്ടറി നിർദ്ദേശിച്ചു. കോഴിക്കോട് ടേബിൾ ടോപ് റൺവെ സംവിധാനം ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്നും സെക്രട്ടറി അതോടൊപ്പം മറുപടി നൽകി.

സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക്ക്‌ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യസഹമന്ത്രി ജോർജ് കൂര്യന് വിഷയത്തിൽ കത്തയക്കുകയും വിളിച്ചു സംസാരിക്കുകയും ചെയ്തു.

Continue Reading

kerala

ഹണി ട്രാപ്പ്; വൈദികനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു

Published

on

വൈദികനെ ഭീഷണിപ്പെടുത്തി 41.52 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാംഗ്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. നേഹ, സാരഥി എന്നിവരെ വൈക്കം പൊലീസാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വീഡിയോ കോളുകളിലൂടെ വൈദികന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 2023 ഏപ്രില്‍ മാസം മുതല്‍ പലതവണകളായി വൈദികനില്‍ പണം തട്ടി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ വൈദികന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുകയാണ് വൈദികന്‍. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇടയ്ക്കിടെയുള്ള വീഡിയോ കോളുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

Continue Reading

Trending