Connect with us

kerala

പറവൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 68 പേര്‍ ചികിത്സയില്‍; യുവതിയുടെ നില ഗുരുതരം

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്‌ലിസ് ഹോട്ടല്‍ അടപ്പിച്ചു.

Published

on

കൊച്ചി: എറണാകുളം പറവൂരില്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികള്‍ക്കും വിഷബാധയേറ്റു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.

ഇന്നലെ വൈകിട്ടു ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയത് എന്നാണ് സൂചന.

മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി മജ്‌ലിസ് ഹോട്ടല്‍ അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ നിന്നു പഴയ ചായപ്പൊടിയില്‍ നിറം ചേര്‍ത്തതു പിടികൂടിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ചിരുന്നു.

kerala

ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.

പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു

ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2571 ഡോളർ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി. ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയത്.

Continue Reading

kerala

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന സിപിഎമ്മും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണ്: ഡോ. എം.കെ മുനീര്‍

പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഒരേ ധ്രുവത്തില്‍ സഞ്ചരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിയും പ്രത്യയശാസ്ത്ര മച്ചുനന്മാരാണെന്ന് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയസാസ്ത്രപരമായി തന്നെ ഈ പാര്‍ട്ടികള്‍ തമ്മില്‍ ബന്ധമുണ്ടെന്നും ബി.ജെ.പിയില്‍നിന്ന് ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സി.പി.എമ്മുകാര്‍ കരയുന്നത് ആ ബന്ധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending