Connect with us

crime

എറണാകുളത്ത് ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടല്‍ അടപ്പിച്ചു

സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കൊച്ചി പറവൂരാണ് മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പൂട്ടിച്ചു. പറവൂര്‍ ടൗണിലുള്ള മജ്‌ലിസ് ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. തിങ്കളാഴ്ച വൈകൂന്നേരമായിരുന്നു മൂന്നുപേരും ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചത്. പിന്നാലെ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥകളും ഉണ്ടായതായാണ് വ്യക്തമാകുന്നത്. 21, 22 വയസ്സുള്ള രണ്ട്‌പേരും 11 വയസ്സുള്ള ഒരു കുട്ടിയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. നിലവില്‍ ഇവരെ പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

Trending