Connect with us

Health

ഈ ഭക്ഷണങ്ങള്‍ ഒരിക്കലും രാവിലെ കഴിക്കരുത്!

പ്രഭാതഭക്ഷണം നല്‍കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ദിവസം നിര്‍ണയിക്കുന്നത്

Published

on

ശരീരത്തിന്റെയും ബുദ്ധിയുടെയും വികാസത്തിന് പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. പ്രഭാതഭക്ഷണം നല്‍കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ദിവസം നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ അത് ഏറ്റവും മികച്ചതാവണം.
ബ്രേക്ക്ഫാസ്റ്റില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുതാത്ത ഭക്ഷണങ്ങള്‍ ഇവയാണ്.

1. പഞ്ചസാര അടങ്ങിയ പാനീയങ്ങളും കോളയും: എന്നാല്‍ ഇനി ജ്യൂസ് കുടിച്ചേക്കാം എന്ന് കരുതി പായ്ക്കറ്റിലാക്കിയ ജ്യൂസോ, കോളയോ കുടിക്കാം എന്ന് കരുതിയാലും തെറ്റി. പാക്ക് ചെയ്ത ജ്യൂസിലും നുരയുന്ന പാനീയങ്ങളിലും നിറയെ മധുരമായിരിക്കും. അതിരാവിലെ തന്നെ മധുരമെല്ലാം അകത്ത് ചെല്ലുന്നത് ദീര്‍ഘനേരം വിശ്രമിച്ചിട്ട് എഴുന്നേറ്റ് വരുന്ന പാന്‍ക്രിയാസിന് ഒട്ടും ആരോഗ്യപ്രദമല്ല.

2. വാഴപ്പഴം: അതി രാവിലെ പഴവും ഒഴിവാക്കേണ്ടതാണ്. ഉയര്‍ന്ന തോതില്‍ മഗ്‌നീഷ്യവും പൊട്ടാസിയവും ഉള്ള ആഹാരസാധനമാണ് പഴം. ഇത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഈ രണ്ട് ധാതുക്കളുടെയും രക്തത്തിലെ സന്തുലിതാവസ്ഥയെ തെറ്റിക്കും.

3. യോഗര്‍ട്ട് : ദഹനത്തെ സഹായിക്കുന്ന വളരെ നല്ലൊരു ഭക്ഷണമാണ് യോഗര്‍ട്ട്. പക്ഷേ, കഴിക്കേണ്ട സമയത്ത് കഴിക്കണം. യോഗര്‍ട്ടിലെ ലാക്ടിക് ആസിഡ് ബാക്ടീരിയ രാവിലെ കഴിച്ചാല്‍ ശരീരത്തിന് പ്രയോജനം ചെയ്യില്ല. അതിനാല്‍ രാവിലെ കഴിക്കാതെ പിന്നീട് എപ്പോഴെങ്കിലും യോഗര്‍ട്ട് കഴിക്കുന്നതാകും നന്നാകുക.

4. സാലഡ്: പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ, അത് രാവിലെ വേണ്ട. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്‌നമുണ്ടാക്കുകയും വയര്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

5. സിട്രിക് പഴങ്ങള്‍: ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് താനും. എന്നാല്‍ അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വഴിവയ്ക്കാം.

6. കാപ്പി: നല്ലൊരു സ്‌ട്രോങ്ങ് കാപ്പിയുമായി ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് വയറിലെ ആസിഡുകളുടെ ഉത്പാദനത്തിന് കാരണമാകുകയും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Health

നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്

നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

Published

on

മലപ്പുറം: മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.

അതേസമയം നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്.

Continue Reading

Trending