Video Stories
രുചി വൈവിധ്യവുമായി സല്‍ക്കാര്‍ ഭക്ഷ്യമേള

കോഴിക്കോട്: കോഴിക്കോടിന്റെ രുചിപ്പെരുമക്ക് മാറ്റുകൂട്ടി നഗരത്തിലെ പ്രമുഖരായ ഹോട്ടലുകള്‍ അണിനിരന്ന സല്‍ക്കാര്‍ ഭക്ഷ്യമേള വൈവിധ്യങ്ങളുടെ ഉത്സവമായി. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സ്വപ്ന നഗരിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.
സുരക്ഷിത ഭക്ഷണം സൗഹൃദ സേവനം എന്ന പ്രമേയത്തില്‍ ഒരുക്കിയ മേളയില്‍ നാടന്‍രുചികള്‍ക്കൊപ്പം ഉത്തരേന്ത്യന്‍, അറേബ്യന്‍, ചൈനീസ്, സിറിയന്‍ ഭക്ഷണങ്ങളും ശ്രദ്ധനേടി. കോഴിക്കോട്ടെ പ്രമുഖരായ എല്ലാ ഹോട്ടലുകളും റസ്റ്റോറന്റുകളും അവരുടെ വിശേഷ വിഭവവുമായി എത്തിയിരുന്നു. ഇത് മേളക്കെത്തിയ ഭക്ഷണപ്രിയര്‍ക്ക് നവ്യാനുഭവമായി. അഞ്ചുതരം ചായകളുമായി ആദാമിന്റെ ചായക്കട ചായപ്രിയരുടെ കേന്ദ്രമായി. കുറ്റിച്ചിറ വിഭവങ്ങളുമായി സൈനുത്താത്തയും എത്തിയിരുന്നു. നാനാതരം ബിരിയാണികള്‍, ചിക്കന്‍ വിഭവങ്ങളുടെ വൈവിധ്യം, മല്‍സ്യവിഭവങ്ങള്‍ തുടങ്ങിയവയും ഭക്ഷണപ്രിയര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വൈവിധ്യമുള്ള ദോശകള്‍, പുതുരുചി ചാലിച്ച കേക്കുകള്‍, വിവിധതരം പായസം എന്നിവക്കു പുറമെ കോഴിക്കോടന്‍ കടലോരത്തിന്റെ ഹരമായ ഉപ്പിലിട്ടതും ഐസ് സര്‍ബത്തും മേളയെ സജീവമാക്കി. ചീരാമുളക് സര്‍ബത്ത് മേളയുടെ താരമായി. ഭക്ഷ്യമേളയോടനുബന്ധിച്ച് ഒരുക്കിയ ഒഫീര്‍ ഫെസ്റ്റും ശ്രദ്ധേയമായി. മുന്‍കാലങ്ങളില്‍ കോഴിക്കോട്ട് തമ്പടിച്ച ജനവിഭാഗങ്ങളുടെ ഭക്ഷണവൈവിധ്യം തനിമയോടെ അവതരിപ്പിച്ച കൗണ്ടറുകളാണ് ഒഫീര്‍ ഫെസ്റ്റില്‍ ഒരുക്കിയത്. മാപ്പിള ഭക്ഷണ വൈവിധ്യങ്ങള്‍, തിയ്യ, ക്രിസ്ത്യന്‍, അയ്യര്‍, കുറിച്യര്‍ രൂചികള്‍ എന്നിവക്കു പുറമെ കൊങ്കിണി, മാര്‍വാഡി, ഭട്കല് ഭക്ഷണവിഭവങ്ങളും തനതായ രീതിയില്‍ തയ്യാറാക്കി നല്‍കിയത് പുതിയ അനുഭവമായി. അതത് വിഭാഗത്തില്‍ പരമ്പരാഗത വേഷമണിഞ്ഞവരാണ് ഭക്ഷണം വിളമ്പിയത്. പറഞ്ഞുകേട്ടതും വായിച്ചറിഞ്ഞുതുമായ വിഭവങ്ങള്‍ രുചിക്കാന്‍ വന്‍തിരക്കായിരുന്നു. ഇതിനു പുറമെ ഷാപ്പുകറിയും കോഴിക്കോടന്‍ പലഹാരങ്ങളും അണിനിരന്നു. മേള ഇന്ന് സമാപിക്കും. ഹോട്ടല്‍ വ്യവസായത്തിന് ആവശ്യമായ യന്ത്രങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ഹോട്ടല്‍ എക്സ്പോ ഈ മേഖലയിലുള്ളവര്‍ക്ക് പ്രയോജനമായി. വിവിധ തരം യൂനിഫോമുകള്‍, ഡിസ്പോസിബിള്‍ പാത്രങ്ങള്‍, കാറ്ററിങ് ഉപകരണങ്ങള്‍ തുടങ്ങിയയും പ്രദര്‍ശനത്തിനുണ്ട്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍