റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അരമണിക്കൂര്‍ പ്രവര്‍ത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.
ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. റേഷന്‍ വ്യാപാരികളുമായി രണ്ടാംഘട്ട ചര്‍ച്ച ജനുവരി ഒമ്പതിന് നടക്കും.
സര്‍ക്കാരിന്റെ എല്ലാ പൊതു അവധികളും റേഷന്‍ കടകള്‍ക്കും നല്‍കണമെന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.