സ്പീക്കര്‍ എ.എന്‍ ശംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി നെറ്റിസണ്‍സ്. പ്രധാനമന്ത്രിയുടെ പഴയ പ്രസംഗമാണ് വിവാദത്തിനായി എടുത്തിട്ടിരിക്കുന്നത്. ഗണപതിയുടെ തല ആനയുടേതായി വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നും മറ്റും ചോദിക്കുന്ന മോദിയുടെ പ്രസംഗം . അന്ന് പ്ലാസ്റ്റിക് സര്‍ജനുണ്ടായിക്കാണുമെന്നായിരുന്നു മോദിയുടെ വാദം. ഇതിനെതിരെയാണ് ശംസീറിന്റെ പ്രസംഗം. വിദ്യാഭ്യാസ സിലബസുകളില്‍ ശാസ്ത്രീയപഠനങ്ങള്‍ക്കുപകരം കാവിവല്‍കരണം അടിച്ചേല്‍പിക്കുന്നതിനെതിരെ എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.
ഇതാണ് ശംസീറിന്റെ പ്രസംഗം:
‘ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ കഴിയണം.എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്…, വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു.ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം
ആണ്.പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.അതിന്റെ ഭാഗമാണ് വിമാനം കണ്ട് പിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നെഴുതുന്നത് തെറ്റും പുഷ്പക വിമാനം എന്നത് ശെരിയും ആകുന്നത്.
ചിലര്‍ കല്യാണകഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതെ വന്നാല്‍ ട്രീറ്റ്‌മെന്റിന് പോകും, അതാണ് ഐ വി എഫ്.അതിന്റെ പ്രത്യേകത ചിലപ്പോ ട്വിന്‍സ് ഉണ്ടാകും,ചിലപ്പോ ത്രിപ്പിള്‍സ് ഉണ്ടാകും.അതിന്റെ പ്രത്യേകത അതാണ്.അവര് പറയുന്നു ഇത് നേരത്തേയുള്ളതാ…അതാണ് കൗരവപ്പട.കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
മെഡിക്കല്‍ സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി.സെര്‍ജ്ജറി പ്ലാസ്റ്റിക് സര്‍ജ്ജറി ആയി.പ്ലാസ്റ്റിക് സര്‍ജ്ജറി മെഡിക്കല്‍ സയന്‍സിന്റെ പുതിയ കണ്ട് പിടിത്തം ആണ്.ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുള്ളത് ആണെന്നാണ്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം.’
മോദിയുടെ പ്രസംഗം: