Connect with us

kerala

പ്രളയദുരിതാശ്വാസം: സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കണം, നെല്ലുസംഭരണവില ആവശ്യപ്പെട്ട് മേഖലാതലസമരം നടത്തും- സ്വതന്ത്രകര്‍ഷകസംഘം

പ്രളയത്തില്‍ നശിച്ച കാര്‍ഷികവിളകളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.

Published

on

കൊച്ചി: പ്രളയത്തില്‍ നശിച്ച കാര്‍ഷികവിളകളുടെ കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനപ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. നിശ്ചിതദിവസങ്ങള്‍ക്കുളളില്‍ എയിംസ് പോര്‍ട്ടലിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മഴയുടെ കെടുതികള്‍ തുടരുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്നും നഷ്ടപരിഹാര നടപടികള്‍ സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നാളികേരം വിലയിടിവിന് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. നെല്‍കര്‍ഷകരുടെ നെല്ലെടുത്ത വകയില്‍ നല്‍കാനുള്ള കോടികള്‍ കൊടുത്തുതീര്‍ക്കാന്‍ ബാക്കിയാണ്. നെല്ലുസംഭരണം നടത്തി നാലുമാസം കഴിഞ്ഞ് ഒന്നാംവിളയിറക്കിയിട്ടു പോലും കടംവാങ്ങേണ്ട അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍. പലജില്ലകളിലും കോടികള്‍ കൊടുത്തുതീര്‍ക്കാനുണ്ട്. ഇതിനായി സര്‍ക്കാര്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍നിന്നെടുത്ത വായ്പ വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. നെല്ലുവില കൊടുത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും ആലപ്പുഴയിലും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും മേഖലാതലത്തില്‍ സ്വതന്ത്രകര്‍ഷകസംഘം ധര്‍ണനടത്തും.പഞ്ചായത്ത്തലത്തിലും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ചും സംഘടിപ്പിക്കും.

മെംബര്‍ഷിപ്പ് കാമ്പയിന്‍ ഊര്‍ജിതമാക്കാനും പഞ്ചായത്ത് കമ്മിറ്റികള്‍ ഓഗസ്റ്റ് 30നകം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ആലുവ മഹാനമി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നയോഗം പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു.കെ.കെ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ഹാജി, സി. ശ്യാംസുന്ദര്‍, പി.പി ഇബ്രാഹിം മാസ്റ്റര്‍, സി.മുഹമ്മദ് കുഞ്ഞി, അഹമ്മദ് മാണിയൂര്‍, സി.അബ്ദുട്ടിഹാജി, വി.എം അബൂബക്കര്‍, ഒ.പി മൊയ്തു, നസീര്‍ വളയം, ആര്‍.എസ് മുഹമ്മദ് മോന്‍, ഇ.എസ് സഗീര്‍, മാഹിന്‍ അബൂബക്കര്‍, കെ.ടി.എ ലത്തീഫ്, കെ.പി ജലീല്‍, എം.അലിയാര്‍ മാസ്റ്റര്‍, എം.കെ അലി, മണക്കാട് നജുമുദ്ദീന്‍, ടി.എം ബഷീര്‍, മുഹമ്മദ് ഇരുമ്പുപാലം, എം.പി.എ റഹീം, പി.വീരാന്‍കുട്ടി, സി.വി മൊയ്തീന്‍ഹാജി, പി.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സി. അബൂബക്കര്‍ ഹാജി, ഹൈദ്രോസ് ഹാജി, എ.സി.കെ അബ്ദുല്ല, ടി.വി അസൈനാര്‍, വി.എ കുഞ്ഞുമുഹമ്മദ് സംസാരിച്ചു.

 

kerala

കുംഭമേളയില്‍ പങ്കെടുക്കാനായില്ല; ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തി യുവതി

ര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്

Published

on

മഹാ കുംഭമേളയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന് വെര്‍ച്വല്‍ സ്‌നാനം നടത്തിക്കൊടുത്ത് വൈറലായിരിക്കുകയാണ് യുവതി. ഭര്‍ത്താവില്ലാതെ പുണ്യസ്‌നാന ചടങ്ങില്‍ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി കമന്റുകളും ട്രോളുകളുമാണ് വിഡിയോക്ക് താഴെ നിറയുന്നത്.

യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേര്‍ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാള്‍ കമന്റ് ചെയ്തതത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച് ഗംഗാസ്നാനം നടത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

മതവിദ്വേഷ പരാമര്‍ശം; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

Published

on

കോട്ടയം: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പി.സി. ജോര്‍ജ് ഇ.സി.ജിയിലെ വ്യതിയാനം, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും ഹൈകോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; 5 പേരുടേയും മൃതദേഹം ഖബറടക്കി

പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കിരയായ അഞ്ചുപേര്‍ക്കും വിട നല്‍കി നാട്. അഞ്ച്‌പേരുടേയും മൃതദേഹം ഖബറടക്കി. നാല് പേരെ പാങ്ങോട് ജുമാമസ്ജിദിലും ഫര്‍സാനയെ ചിറയിന്‍കീഴ് മസ്ജിദിലുമാണ് സംസ്‌കരിച്ചത്.

അതേസമയം, വര്‍ഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞാണ് അഫാന്‍ ഓട്ടോറിക്ഷയില്‍ കയറിയതെന്ന് തിരുവനന്തപുരം കൊലക്കേസിലെ പ്രധാനസാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ശ്രീജിത്ത് പറഞ്ഞു. ഉച്ചയ്ക്ക് 3 മണി കഴിഞ്ഞപ്പോള്‍ അഫ്‌സാന്‍ ഭക്ഷണം വാങ്ങാന്‍ പോയതും തന്റെ ഓട്ടോയില്‍ ആയിരുന്നെന്നും സ്റ്റേഷനിലേക്ക് പോയ കാര്യം പോലീസ് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞതെന്നും ശ്രീജിത്ത് പറഞ്ഞു.

കൂട്ടക്കൊല നടത്താനുണ്ടായ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. പ്രതി ലഹരി ഉപയോഗിച്ചെന്നനിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending