Connect with us

kerala

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; രണ്ട്‌ പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ

തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്.

Published

on

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ.  തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയം നാട്ടുകാർ പറയുന്നു.

ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു. കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്‌ജിലേക്ക് കടത്തിവിട്ടു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുവെന്ന് ലൈഫ് ഗാർഡ് ശങ്കർ പറഞ്ഞു.

kerala

പിവി അന്‍വറിനെതിരെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത വ്യാജം: പി.എം.എ സലാം

Published

on

പി.വി അൻവറിനെ നിലമ്പൂർ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്‌ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമർശമില്ല. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അൻവറിന് ആ നിലപാടിനൊപ്പം നിൽക്കേണ്ടി വരും എന്ന് പറഞ്ഞാൽ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും?

സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല. ഇന്നലെ ഒന്നേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന മാധ്യമ പ്രവർത്തകർക്ക് മുസ്‌ലിംലീഗ് നിയോജക മണ്ഡലം നേതാവിന്റെ വാക്കുകളുടെ അന്തസ്സത്ത മനസ്സിലാകുമെന്നാണ് കരുതുന്നത്.

അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ജനങ്ങൾക്ക് അറിയേണ്ടത്. കാലങ്ങളായി മുസ്‌ലിംലീഗും യു.ഡി.എഫും ഉന്നയിച്ചുവരുന്ന കാര്യങ്ങൾ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത്. കേരളം ചർച്ച ചെയ്യേണ്ട ആ വിഷയത്തെ വഴിതിരിച്ചുവിടരുത് എന്ന് മാത്രമേ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കാനുള്ളൂ. – പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

kerala

സംസഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില

Published

on

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തെ വില. 6885 രൂപയിൽ നിന്നാണ് വില പെട്ടെന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.

സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്.

Continue Reading

india

അർജുനായുള്ള തെരച്ചില്‍ ഇന്നും തുടരും; നാവികസേന മാർക്ക് ചെയ്തത സ്ഥലത്ത് പരിശോധന

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന

Published

on

കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങും.

നാവികസേന അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. ഡ്രഡ്ജർ ആ ഭാഗത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക.

ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വേഗത്തിലാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Continue Reading

Trending