Connect with us

kerala

വര്‍ക്കലയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു

കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു.

Published

on

വര്‍ക്കലയില്‍ പരിശോധനയ്ക്ക് സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകര്‍ന്നു. വര്‍ക്കല പാപനാശം തീരത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജാണ് തകര്‍ന്നത്. എന്‍ഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റിനായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുന:സ്ഥാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബ്രിഡ്ജ് തകര്‍ന്നത്.
കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു. അതേ ഭാഗത്താണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് വീണ്ടും സ്ഥാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലര്‍ച്ചെ മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് വേണമെന്ന് നിര്‍ബന്ധിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിര്‍മ്മാതാവ്

സിനിമാ സെറ്റില്‍ നടന്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസീബ് മലബാര്‍ പറഞ്ഞു.

Published

on

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. സിനിമാ സെറ്റില്‍ നടന്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന് ഹസീബ് മലബാര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നെന്നും നമുക്ക് കോടതിയില്‍ കാണാം എന്നുമാണ് ഹസീബ് മലബാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. നടന്‍ സ്ഥിരമായി വരാത്തതിനാല്‍ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും നിര്‍മ്മാതാവ് പറയുന്നു.

‘കാരവന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ’ എന്നും ഹസീബ് മലബാര്‍ ആരോപിച്ചു.

ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയരുന്നത്.

ഇന്നലെ രാത്രിയായിരുന്നു ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

kerala

ക്ഷേത്രോത്സവ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം; പരാതി നല്‍കി കോണ്‍ഗ്രസ്

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം.

Published

on

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ന് തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേള നേരത്തെ വിവാദമായിരുന്നു. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ വിപ്ലവ ഗാനങ്ങള്‍ അലോഷി ആലപിക്കുകയും വേദിയിലെ എല്‍. ഇ.ഡി സ്‌ക്രീനില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ ആരാമം കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

Trending