Connect with us

kerala

‘സ്നേഹ ചിറകിലേറി’ അവര്‍ പറന്നു

Published

on

മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാനും അതിന് വേണ്ടി സമയവും പണവും മാറ്റിവെക്കാനും നമ്മളില്‍ എത്ര പേര്‍ ശ്രമിക്കാറുണ്ട്? എന്നാല്‍, അങ്ങനെയുള്ള മനുഷ്യരും നമ്മുടെ ഇടയിലുണ്ട് എന്നതിന് തെളിവാണ് സഫാരി ഗ്രൂപ്പ് എം.ഡി സൈനുല്‍ ആബിദിന്റെ പ്രവര്‍ത്തി. ചൊക്ലി ബി.ആര്‍.സി പരിധിയില്‍ ഉള്ള ഭിന്നശേഷിക്കാരായ (പലരും കിടപ്പിലാണ്) കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കളെയും മുഴുവന്‍ ചിലവും ഏറ്റെടുത്ത് ഒരു വിമാന യാത്ര ഒരുക്കി കൊടുത്തത്.

‘സ്വപ്നചിറകിലേറി’എന്ന് പേരിട്ട ഈ യാത്രഫ്‌ലാഗ്ഗ് ഓഫ് ചെയ്തത് തലശ്ശേരി അസിസ്റ്റന്റ് കലക്ടര്‍ ആയിരുന്നു. ഇവരില്‍ പലര്‍ക്കും ഒരു സ്വപ്നം പോലെയാണ് വിമാനത്തില്‍ തിരുവന്തപുരത്തേക്കും തിരിച്ചുമുള്ള യാത്ര അനുഭവപ്പെട്ടത്. പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഉള്ള മാജിക് പ്ലാനറ്റില്‍ ഒരുപകല്‍ മുഴുവന്‍ കുട്ടികള്‍ ചിലവഴിച്ചു.

സ്പീക്കര്‍ എ.എന്‍ ശംസീറിന്റെ പ്രത്യേക ഇടപെടലിലൂടെ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടറായിരുന്ന ഡോക്ടര്‍ മുഹമ്മദ് അഷീല്‍ വഴി തിരുവനന്തപുരം എത്തിയാലുള്ള താമസം, ഭക്ഷണം, കുട്ടികള്‍ക്ക് സഞ്ചരിക്കാനാവശ്യമായ വീല്‍ ചെയര്‍ അടക്കം എല്ലാം സജ്ജീകരിച്ചിരുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കും കൂടെ പോകുന്നവര്‍ക്കുമുള്ള മുഴുവന്‍ ടിക്കറ്റ് ചിലവുകളും വഹിക്കുകയും എല്ലാ നിലക്കും പിന്തുണക്കുകയും ചെയ്ത സഫാരി ആബിദിനെയും കുടുംബത്തെയും ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഏറെ നന്ദിയോടെയാണ് ഇന്നും ഓര്‍ക്കുന്നത്.

 

kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

Published

on

ഇടുക്കി പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി.

നാട്ടുകാരും വിദ്യാര്‍ത്ഥികളും ബഹളം വച്ചതോടെ കാട്ടാന തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപ

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 880 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് താഴിന്നിറങ്ങുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില കുത്തനെ താഴേക്ക് വീണത്.

 

 

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

Trending