Connect with us

kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ 5 വയസുകാരി കാറിടിച്ച് മരിച്ചു

ടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Published

on

മണ്ണാര്‍ക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ 5 വയസ്സുകാരി കാറിടിച്ച് മരിച്ചു. പാലക്കാട് കോട്ടോപ്പടം കുണ്ടുകണ്ടത്തില്‍ വീട്ടില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്.

കണ്ടമംഗലം അരിയൂര്‍ റോഡില്‍ പുലിമുണ്ടക്കുന്നിലേക്ക് തിരിയുന്ന ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം നടന്നത്. അരിയൂര്‍ ഭാഗത്തു നിന്ന് കണ്ടമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

‘പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്‘; സന്ദീപ് വാര്യര്‍

സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി.

Published

on

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്തവരെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത് എന്നാണ് പരിഹാസം. സുപ്രിയയെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണമെന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌
പ്രതികരണം.

‘മരുമകളെ അമ്മായിയമ്മ നിലയ്ക്ക് നിര്‍ത്തണമെന്ന് ഗോപാല്‍ജി. പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് അരികില്‍കൂടി പോലും പോയിട്ടില്ലാത്ത ഇജ്ജാദി ഐറ്റങ്ങളെ വച്ചാണ് കേരളം പിടിക്കാനിറങ്ങിയിരിക്കുന്നത്’- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് സിനിമയെ കുറിച്ചല്ലെന്നും മേജര്‍ രവിയെ ഒറ്റപ്പെടുത്തിയിട്ടുള്ളതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മേജര്‍ രവിയെ വിമര്‍ശിക്കുന്നതിന് മുന്‍പ് മല്ലിക സുകുമാരന്‍ മരുമകളെയാണ് വിമര്‍ശിക്കേണ്ടത്. മരുമകളാണ് ധിക്കാരത്തോടുകൂടി ‘തരത്തില്‍ പോയി കളിക്കെടാ’ എന്ന് നാട്ടിലുള്ള ജനങ്ങളോട് പറഞ്ഞത്. മരുമകളെ നിലയ്ക്ക് നിര്‍ത്തണം. അതൊരു അര്‍ബന്‍ നെക്‌സലാണ് – ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്.

നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

Continue Reading

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

Trending