Connect with us

Culture

നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടിയാവും; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസിനെന്ന് സര്‍വ്വേ

Published

on

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടറിന്റെ സര്‍വ്വേ ഫലം. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുണ്ടാവുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ ഛത്തീസ്ഘഢില്‍ മിസോറാമിലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് സര്‍വ്വേ ഫലം പറയുന്നു. ബി.ജെ.പിക്ക് 45 സീറ്റാണ് സര്‍വ്വേ പ്രവചിക്കുന്നത്. 47.9 % വോട്ട് നേടിയാകും കോണ്‍ഗ്രസ് 145 സീറ്റ് നേടുന്നത്. 39.7 % വോട്ടാണ് ബി.ജെ.പിക്ക് നേടാന്‍ കഴിയുക.

മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടും. ബി.ജെ.പി 107 സീറ്റ് നേടും. എന്നാല്‍ 42.3 % വോട്ട് നേടുന്ന കോണ്‍ഗ്രസ് 116 സീറ്റ് നേടി കേവലഭൂരിപക്ഷം തികക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വേയിലുണ്ട്. കോണ്‍ഗ്രസ്-ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഛത്തീസ്ഗഢില്‍ നടക്കുക. കോണ്‍ഗ്രസിന് 41 സീറ്റുകളും ബി.ജെ.പി 43 സീറ്റുകളും നേടും. മറ്റുള്ളവര്‍ ആറു സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മിസോറാമില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടാകില്ല. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസിന് 12 സീറ്റുകിട്ടുമെന്നാണ് പ്രവചനം. 9 സീറ്റ് നേടുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നിര്‍ണ്ണായക സ്വാധീനമായി മാറും.

ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്റ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം സര്‍വ്വേ നടത്തിയത്. നവംബര്‍ 12 നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

ദക്ഷിണ കൊറിയയിലെ വിമാനാപകടത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനി

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു

Published

on

ദക്ഷിണ കൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ പൊതുമാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടാണ് ജെജു എയര്‍ വാര്‍ത്താകുറിപ്പ് ഇറക്കിയത്. അപകടത്തില്‍ സാധ്യമായതെന്തും ചെയ്യും. ദാരണുമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

അപകടത്തിനു പിന്നാലെ ജെജു എയര്‍ വെബ്‌സൈറ്റില്‍ പൊതുമാപ്പ് നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. ദുഃഖംപ്രകടിപ്പിച്ച് കൊണ്ട് എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മിനിമല്‍ ഡിസൈനിലേക്ക് മാറി. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സൈന്യവുമായി സഹകരിച്ചുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം മാത്രമാണ് ജെജു എയര്‍ നടത്തുന്നതെന്നും കമ്പനി അറിയിച്ചു. 181 പേരുമായി പറന്ന വിമാനം ലാന്‍ഡിങ്ങിനിടെ ആയിരുന്നു പൊട്ടിത്തെറിച്ചത്.

Continue Reading

india

പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും

പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

Published

on

പുതുച്ചേരി സംസ്ഥാനത്ത് മാഹിയുൾപ്പെടെയുള്ള മേഖലകളിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധിക്കും. പുതുച്ചേരി സർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് ഇന്ധന വില ഉയരുന്നത്.

നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായും, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നത്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കുമെന്നാണ് കരുതുന്നത്.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട്. വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരും.

Continue Reading

kerala

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15കാരൻ

വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്.

Published

on

കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കൽ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടർ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടർ നിർത്താതെ പോവുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ 15കാരനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ ഇൻഷൂറൻസില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Continue Reading

Trending