Connect with us

main stories

ബാബരി കേസ്: പ്രതികളെ വെറുതെ വിടാന്‍ കോടതി പറഞ്ഞ അഞ്ച് കാരണങ്ങള്‍

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍.

Published

on

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരായവരെ വെറുതെ വിടാന്‍ പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് പറഞ്ഞത് അഞ്ച് കാരണങ്ങള്‍.

1. ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിട്ടല്ല
2. കുറ്റാരോപിതര്‍ക്കെതിരെ മതിയായ തെളിവുകളില്ല
3. സിബിഐ ഹാജരാക്കിയ ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കാനായിട്ടില്ല.
4. സാമൂഹ്യവിരുദ്ധ ശക്തികള്‍ പള്ളി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുറ്റാരോപിതരായ നേതാക്കള്‍ അവരെ തടയാന്‍ ശ്രമിക്കുകയായിരുന്നു.
5. സിബിഐ ഹാജരാക്കിയ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണ്.

ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രീംകോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

india

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി.

Published

on

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്കെത്തിയത്. പാകിസ്താന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഇനി തുറന്നു നല്‍കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്‌ലൈ സോണ്‍ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് നല്‍കി. നിയുക്ത വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനവും പറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

Continue Reading

india

ജാതി സെന്‍സസ് നടപ്പാക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം; ജയ്‌റാം രമേശ്

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്.

Published

on

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ്. അടുത്തിടെ അഹമ്മദാബാദില്‍ പാസാക്കിയ കോണ്‍ഗ്രസ് പ്രമേയത്തില്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ജയറാം എക്സില്‍ കുറിച്ചു.

‘ഇത് 2025 ഏപ്രില്‍ 9 ന് അഹമ്മദാബാദില്‍ പാസാക്കിയ സാമൂഹ്യനീതിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രമേയത്തില്‍ പറഞ്ഞതാണ്. മുമ്പെങ്ങുമില്ലാത്തതിലും നല്ലത്,’ കോണ്‍ഗ്രസ് എംപി പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന എഐസിസി കണ്‍വെന്‍ഷനില്‍ പാസാക്കിയ സാമൂഹികനീതി സംബന്ധിച്ച കോണ്‍ഗ്രസ് പ്രമേയം ഇങ്ങനെ പറഞ്ഞു: ‘1995ല്‍ ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക നീതിയിലേക്ക് സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഇപ്പോള്‍ ഈ ഉത്തരവാദിത്തം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സാമൂഹിക നീതിയുടെ ചാമ്പ്യനുമായ രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തു. 2011ല്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്തകള്‍ മോദി സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

എസ്സി-എസ്ടി ഉപപദ്ധതിക്ക് നിയമപരമായ പദവി നല്‍കാനും ഈ സമുദായങ്ങളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി ബജറ്റ് വിഹിതം ഉറപ്പാക്കാനും ഒരു കേന്ദ്ര നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം ഊന്നിപ്പറഞ്ഞു.

‘എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കൃത്രിമമായി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി നീക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതുവഴി അവര്‍ക്ക് സാമൂഹിക നീതിയുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും. എസ്സി, എസ്ടി, ഒബിസി എന്നിവര്‍ക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കാനുള്ള ഭരണഘടനാപരമായ അവകാശം നടപ്പിലാക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അചഞ്ചലമായ — ഇന്നലെ, ഇന്ന്, നാളെ,’ പ്രമേയം പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേ നടത്തിയിട്ടുണ്ടെന്നും സെന്‍സസ് നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലാണെന്നും കേന്ദ്ര കാബിനറ്റിന്റെ തീരുമാനങ്ങളെ കുറിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

വരാനിരിക്കുന്ന സെന്‍സസില്‍ ജാതി എണ്ണവും ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) ഇന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Published

on

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വേടന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സ്വീകരിക്കില്ലായിരുന്നെന്നും വേടന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.

അതേസമയം രഞ്ജിത് കുമ്പിടിയാണ് മാല നല്‍കിയതെന്ന് വേടന്‍ പറഞ്ഞെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.

പുലിപ്പല്ല് അണിഞ്ഞതിന് വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരുന്നത്. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയില്‍ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

Continue Reading

Trending