Connect with us

india

തടാകത്തിലേക്ക് കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

Published

on

തെലങ്കാനയില്‍ കാര്‍ നിയന്ത്രണം തെറ്റി തടാകത്തിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ യദാദ്രി ഭുവനാഗിരി ജില്ലയിലായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്നും ഭൂതന്‍ പോച്ചംപള്ളിയിലേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ ഹര്‍ഷ, ബാലു, വംശി, ദിഗ്‌നേഷ്, വിനയ് എന്നിവരാണ് മരിച്ചത്.

അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് സമീപത്തെ തടാകത്തിലേക്ക് മറിയുകയുമായിരുന്നു. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പരിക്കേറ്റയാളെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മരണച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് കൈമാറും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ഒമർ അബ്ദുള്ള

ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്

Published

on

ശ്രീനഗർ: വിനോദ സഞ്ചാരികളെ ഭീകരരിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പഹൽഗാമിൽ വെടിയേറ്റ് മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ  സയ്യിദ് ആദിൽ ഹുസൈൻ ഷാ (30) കൊല്ലപ്പെട്ടത്. പഹൽഗാമിലെ ഹപത്‌നാർഡ് ഗ്രാമത്തിൽ, നൂറുകണക്കിന് പേർ ആദിൽ ഹുസൈൻ ഷായ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

പതിവുപോലെ പഹൽഗാമിലെ ബൈസരൻ പുൽമേടിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്തേറ്റി പോവുകയായിരുന്നു സയ്യിദ് ആദിൽ ഹുസൈൻ ഷാ. അതിനിടെയാണ് അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായത്. തന്‍റെ കൂടെയുള്ള സഞ്ചാരികൾക്ക് നേരെ ഭീകരൻ തോക്ക് ചൂണ്ടിയതോടെ ആദിൽ ഹുസൈൻ ഷാ തടയാൻ ശ്രമിച്ചു. അദ്ദേഹം ഭീകരന്‍റെ കയ്യിലെ തോക്ക് തട്ടിമാറ്റാൻ ശ്രമിച്ചെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ മകനാണ് പറഞ്ഞത്.

ആയുധധാരികളായ ഭീകരരെ നേരിടാൻ കാണിച്ച ധൈര്യത്തെ ഒമർ അബ്ദുള്ള പ്രശംസിച്ചു. വിനോദ സഞ്ചാരികളെ സംരക്ഷിക്കാനുള്ള ധീരമായ ശ്രമത്തിനിടെയാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷായുടെ വൃദ്ധരായ മാതാപിതാക്കളെ സന്ദർശിച്ച്, സർക്കാർ ഒപ്പമുണ്ടെന്ന് ഒമർ അബ്ദുള്ള ഉറപ്പ് നൽകി.

സംഭവം നടന്ന ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷായുടെ വൃദ്ധരായ മാതാപിതാക്കൾ പറഞ്ഞു- “ഞങ്ങൾ അവനെ വിളിച്ചു. പക്ഷേ അവന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം 4.30 ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഞങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് ഓടി, അപ്പോഴാണ് ആക്രമണത്തിൽ അവന് പരിക്കേറ്റെന്ന്  അറിഞ്ഞത്. എന്‍റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൻ. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം”- പിതാവ് സയ്യിദ് ഹൈദർ ഷാ പറഞ്ഞു.

ഷാ കൊല്ലപ്പെട്ടതോടെ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും അനാഥരായി- “കുതിരയെ മേച്ച് അവൻ കുടുംബത്തെ പോറ്റി. അവനില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും എന്നറിയില്ല. അവനില്ലാതെ എന്തുചെയ്യുമെന്ന് ഞങ്ങൾക്ക് അറിയില്ല”- ആദിൽ ഹുസൈൻ ഷായുടെ മാതാവ് പറഞ്ഞു. ഒപ്പമുണ്ടെന്നും കഴിയുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് ഉറപ്പ് നൽകിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി മടങ്ങിയത്.

Continue Reading

india

‘കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ’; പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ മകള്‍ ആരതി

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു.

‘മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്‍. നിറയെ വിദേശികള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗണ്‍ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേള്‍ക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോള്‍ തന്നെ മനസ്സിലായി. ഞാന്‍ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എന്റെ മുന്നില്‍വെച്ച് വെടിവെച്ചു.

എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കള്‍ ‘അമ്മാ ലെറ്റ്‌സ് മൂവ്’ എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്‍ ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്‍ കരഞ്ഞപ്പോള്‍ അയാള്‍ പോയി. എന്റെ അടുത്ത് വന്നയാള്‍ സൈനിക വേഷത്തില്‍ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സിഗ്നല്‍ കിട്ടിയത്. തുടര്‍ന്ന് ഞാന്‍ എന്റെ കശ്മീരി ഡ്രൈവര്‍ മുസാഫിറിനെ ഫോണില്‍ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.

Continue Reading

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

Trending