Connect with us

News

അടച്ചിട്ട കാറില്‍ അഞ്ചു മണിക്കൂര്‍; പത്തു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം, അമേരിക്കയില്‍ ഈ വര്‍ഷം സമാനമായ 14-ാം മരണം

ഫ്‌ളോറിഡയില്‍ അടച്ചിട്ട കാറിനുള്ളില്‍ അഞ്ചു മണിക്കൂറോളം കഴിഞ്ഞ പത്തു മാസം പ്രായമായ കുഞ്ഞു മരിച്ചു.

Published

on

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ അടച്ചിട്ട കാറിനുള്ളില്‍ അഞ്ചു മണിക്കൂറോളം കഴിഞ്ഞ പത്തു മാസം പ്രായമായ കുഞ്ഞു മരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ടു കുട്ടികള്‍ക്കൊപ്പം പത്തുമാസം പ്രായമായ കുഞ്ഞിനെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു ജുവല്‍. വീടെത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നതിനാല്‍ മറ്റ് കുട്ടികളുമായി അവര്‍ അകത്തേക്ക് പോയി. കുഞ്ഞ് വാഹനത്തിനുള്ളില്‍ ഉള്ളത് ജുവല്‍ മറന്നു.

തുടര്‍ന്ന് അഞ്ചു മണിക്കൂറോളം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ മാതാവ് എത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞ് കാറിലാണെന്ന് ജുവലിന് ഓര്‍മ വന്നത്. അബോധാവസ്ഥയിലായ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമേരിക്കയില്‍ സമാനരീതിയില്‍ കാറില്‍ കുഞ്ഞുങ്ങളെ മറന്നുവെച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 14-ാമത്തെ മരണമാണിത്. ഫ്‌ളോറിഡയില്‍ മാത്രം ആറു കുട്ടികള്‍ ഇതേ രീതിയില്‍ മരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റി എഡിറ്റഡ് എമ്പുരാന്‍; ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളില്‍ ആരംഭിച്ചു

തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി

Published

on

തിരുവനന്തപുരം ആര്‍ടെക് മാളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചു. തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി. ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കും.

ഇരുപത്തിനാല് കടുംവെട്ടുമായാണ് എമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് എത്തിയിരിക്കുന്നത്. വില്ലന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കി.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും മുഴുവന്‍ ഒഴിവാക്കി. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്. അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍.

Continue Reading

kerala

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല;  സിപിഎം സംഘടനാ റിപ്പോര്‍ട്ട്

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Published

on

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എതിര്‍പാര്‍ട്ടികളുമായി ആശ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് നില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

News

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നു; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകര തീരുവ ചുമത്താനൊരുങ്ങി ട്രംപ്

ഇന്ത്യ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്

Published

on

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും പകരത്തീരുവ ചുമത്തി യുഎസ്. ഇന്ത്യ അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുന്നതായി വൈറ്റ് ഹൗസ്. മറ്റ് രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ഈടാക്കുന്നതുമൂലം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച പകര തീരുവ ബുധനാഴ്ച നടപ്പില്‍വരാനിരിക്കേയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്നത് ട്രംപ് വിമര്‍ശിച്ചിരുന്നു. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ അതേ അളവില്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച പകര തീരുവ നിലവില്‍ വരുന്നതിനാല്‍ തന്നെ അമേരിക്കയുടെ വിമോചന ദിവസം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പകര തീരുവയുടെ വിശദാംശങ്ങള്‍ ട്രംപ് ബുധനാഴ്ച പ്രഖ്യാപിക്കും.

അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനവും അരിക്ക് ജപ്പാന്‍ 700 ശതമാനവും പാലുല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ 50 ശതമാനവും ബട്ടറിനും ചീസിനും കാനഡ 300 ശതമാനവും തീരുവ ചുമത്തുകയാണ്. അതിനാല്‍, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഈ വിപണികളിലേക്ക് എത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദശകങ്ങളില്‍ നിരവധി അമേരിക്കക്കാര്‍ക്ക് ബിസിനസും തൊഴിലും ഇതുമൂലം നഷ്ടമായെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending