Connect with us

india

പാക് ജയിലിൽ മരിച്ച മത്സ്യതൊഴിലാളിയുടെ മയ്യിത്ത് ബന്ധുക്കൾ ഏറ്റുവാങ്ങും; സംസ്കാരംസംസ്കാരം അമൃതസറിൽ

പഞ്ചാബ് അതിർത്തിയിൽ എത്തിച്ച മയ്യിത്ത് അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു

Published

on

പാകിസ്ഥാൻ ജയിലിൽ മരിച്ച എടപ്പാൾ കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മയ്യിത്ത് ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. എന്നാല്‍ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഞ്ചാബ് അതിർത്തിയിൽ എത്തിച്ച മയ്യിത്ത് അമൃത്സർ കളക്ടർ ഇന്നലെ ഏറ്റു വാങ്ങിയിരുന്നു.

5 വർഷമായി സുൾഫിക്കറ്റിനെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമില്ലായിരുന്നു. മയ്യിത്ത് ഏറ്റുവാങ്ങേണ്ടതില്ലെന്ന എന്നായിരുന്നു നേരത്തെ ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. സുൾഫിക്കറിന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കില്‍ മയ്യിത്ത് സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താൻ ജയിലില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചിരിക്കുന്നത്.

അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്നും. നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ബന്ധു പ്രതികരിച്ചിരുന്നു.

2017 ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് സുള്‍ഫിക്കറിന്‍റെ പിതാവ് അബ്‍ദുള്‍ ഹമീദ് നേരത്തെ വിശദമാക്കിയത്. എവിടെയാണന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള ഒരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല.

സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഐബിയില്‍ നിന്നും മുമ്പ് സുള്‍ഫിക്കറിനെ അന്വേഷിച്ച് എത്തിയിരുന്നു. എന്‍ഐഎ അന്വേഷിച്ച് വന്നിട്ടില്ലെന്നും അബ്‍ദുള്‍ ഹമീദ് പറഞ്ഞിരുന്നു. ഇത്രയും കാലമായിട്ടും സുള്‍ഫിക്കറിനെ കാണാതായി എന്നുള്ള വിവരം മാത്രമാണ് അറിഞ്ഞിട്ടുണ്ടായിരുന്നത്. ഐബി അടക്കം അന്വേഷിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

സുള്‍ഫിക്കര്‍ എവിടെ പോയി എന്ന് പോലും സ്ഥിരീകരിക്കാൻ ഇത്രയും വര്‍ഷമായിട്ട് അവര്‍ക്ക് സാധിച്ചില്ലെന്നും സഹോദരൻ പ്രതികരിച്ചിരുന്നു. നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പ്രദേശവാസികള്‍ വിശദമാക്കുന്നത്.

india

സര്‍വകക്ഷി യോഗത്തില്‍ വഖഫ് ബില്ലിനെതിരെ ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

Published

on

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം അ​ടി​യ​ന്ത​ര​മാ​യി കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ന്ദ്രം വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്റി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തും തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ദു​രു​ദ്ദേ​ശ്യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ഈ ​സ​ർ​ക്കാ​ർ​ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ർ​ഗീ​യ​ത ന​ട്ടു​പി​ടി​പ്പി​ച്ച് വി​ദ്വേ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ ന​ന്മ ക​ള​ങ്ക​പ്പെ​ടു​ത്തി​യ പാ​ര​മ്പ​ര്യ​മാ​ണ് ഈ ​സ​ർ​ക്കാ​റി​നു​ള്ള​ത്. സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്.

പൗ​ര​ത്വ നി​യ​മം, ഏ​ക സി​വി​ൽ കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ ആ​വ​നാ​ഴി​യി​ലെ അ​സ്ത്ര​ങ്ങ​ളാ​യി വെ​ച്ചി​രി​ക്കു​ക​യാ​ണ്. മു​സ്‍ലിം​ക​ളു​ടെ വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​യി​ൽ എ​ന്തെ​ല്ലാം പ​റ​യ​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി സ​ർ​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​ർ ഈ​യി​ടെ ന​ൽ​കി​യ വി​ചി​ത്ര നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ അദ്ദേഹം, ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ​ല നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ചു.

Continue Reading

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

india

യുപിയിലെ ആശുപത്രി തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിലുണ്ടായ തീപിടത്തത്തില്‍ രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് മരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഒരു കുഞ്ഞിന് ജനിക്കുമ്പോള്‍ തന്നെ ഭാരം കുറവായിരുന്നെന്നും മറ്റൊരു കുഞ്ഞിന് ഹൃദയത്തില്‍ ഹോളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം പതിനേഴായി.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ്് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച് അപകടമുണ്ടായത്. 10 കുഞ്ഞുങ്ങളാണ് തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് അഞ്ച് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. അപകടത്തില്‍ നിന്ന് 39 ഓളം കുഞ്ഞുങ്ങളെ രക്ഷിക്കാനായിരുന്നു. ഇവരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

Continue Reading

Trending