Connect with us

kerala

ഇന്ത്യയിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് തുടക്കമായി

ഡിഎം ഹെൽത്ത്‌ കെയർ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ നാടിന് സമർപ്പിച്ചു

Published

on

കോഴിക്കോട്, 01, ജൂലൈ, 2023: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് തുടക്കമായി. ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡിഎം ഹെൽത്ത്‌ കെയർ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫൈവ് ജി സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സംവിധാനം വടക്കൻ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുക. ആസ്റ്റർ മിംസ് ആശുപത്രി നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട് ഉത്തരകേരളത്തിലെ 50ഓളം ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച ചികിത്സ നൽകാൻ കഴിയും.

RRR എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന ഈ അടിയന്തിര വൈദ്യ സഹായ രീതി (*Response *Rescue *Resuscitation – The Comprehensive emergency chain of survival network) 75 103 55 666 എന്ന നമ്പറിൽ വിളിച്ചാൽ ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഏകോപിപ്പിക്കുന്ന ഡെസ്പാച്ച് സംവിധാനം ആരംഭിക്കുന്നത്.
അത്യാഹിത സാഹചര്യങ്ങളിൽ അടിയന്തിരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓൺസൈറ്റ് കെയർ), തൊട്ടടുത്തുള്ള മെഡിക്കൽ സംവിധാനങ്ങളിൽ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയർ) അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാകുന്ന ഹോസ്പിറ്റലിൽ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തിൽ ചികിത്സ നൽകുക / ഏകീകരിക്കുക (ട്രാൻസ്‌പോർട്ട് കെയർ), ഹോസ്പിറ്റലിൽ അടിയന്തിരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷൻ കെയർ) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തന രീതിയാണിത്.

കോഴിക്കോടും സമീപ ജില്ലകളിലും ഏത് ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ എല്ലാ രോഗികൾക്കും അടിയന്തര ജീവൻ രക്ഷാസഹായം നൽകാൻ സാധിക്കും. ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തുന്നത് വരെ രോഗി ആസ്റ്റർ മിംസിലെ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റത്തിന്റെയും അതിൻറെ ചുമതലയുള്ള ഡോക്ടറുടെയും മേൽനോട്ടത്തിൽ ആയിരിക്കും.

ആംബുലൻസിനകത്തുള്ള എല്ലാ ബയോമെഡിക്കൽ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടൻ തന്നെ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയിൽ എത്തുന്നത് വരെ വിദഗ്ധ ഡോക്ടർമാർ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ആംബുലൻസിലുള്ള ജൂനിയർ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും. സ്മാർട്ട് കണ്ണടകൾ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.

അടിയന്തര സഹായത്തിനുള്ള വാഹനത്തിന് അഭ്യർത്ഥിച്ച ശേഷം പ്രഥമശുശ്രൂഷ ആവശ്യമുള്ള രോഗിയെ ശുശ്രൂഷിക്കുന്ന ആൾ മെഡിക്കൽ മേഖലയുമായി ബന്ധമില്ലാത്ത ആൾ ആണെങ്കിൽ പോലും ഈ നമ്പറിൽ ബന്ധപ്പെടുന്നത് മുതൽ രോഗി സുരക്ഷിതനായി ഉയർന്ന സെൻററിൽ എത്തുന്നത് വരെയുള്ള എല്ലാ മാർഗനിർദേശങ്ങളും നൽകുന്നതിന് ഈ സിസ്റ്റം സഹായിക്കും.

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു

Published

on

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. അതേസമയം വൈകീട്ട് ഏഴുമണിയോടെ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തി. തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.

തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.

Continue Reading

Trending