Connect with us

india

രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ഖനി മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നോണ്‍ഫോസ്ഫറസ് ലോഹമായ ലിഥിയം.

ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ. ലിഥിയം. സ്വര്‍ണം എന്നിവയുള്‍പ്പെടുന്ന 51 ബ്ലോക്കുകള്‍ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. 51 ബ്ലോക്കുകളില്‍ 5 എണ്ണം സ്വര്‍ണവും മറ്റ് ബ്ലോക്കുകള്‍ ഒലിബ്ഡിയം, പെട്ടാഷ്, തുടങ്ങിയ മറ്റ് അടിസ്ഥാന ലോഹങ്ങളുടേതുമാണ്. ഈ 51 ധാതു നിക്ഷേപങ്ങളും ജമ്മുകശ്മീര്‍, ആന്ധ്ര പ്രദേശ്, ചത്തിസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ 11 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.

സ്വര്‍ണം, ലിഥിയം അടക്കമുള്ള 51 ലോഹധാതു നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. 2018-19 മുതല്‍ ഇന്നുവരെ ജിഎസ്‌ഐ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ധാതു നിക്ഷേപങ്ങള്‍ ഏതെല്ലാമെന്ന് തയ്യാറാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Published

on

മേദാന്ത ഹോസ്പിറ്റലില്‍ വച്ച് 46 കാരിയായ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടെക്‌നീഷ്യനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതി കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

800 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് വിവിധ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നും പ്രതി വെളിപ്പെടുത്തി. ബിഎസ്സി, ഒടിടി (ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജി) കോഴ്സിന് ശേഷം മേദാന്തയില്‍ ടെക്നീഷ്യനായി ചേര്‍ന്നു.

കഴിഞ്ഞ അഞ്ച് മാസമായി ഐസിയുവില്‍ ട്രീറ്റ്മെന്റ് മെഷീന്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് വക്താവ് പറഞ്ഞു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്നലെ ആശുപത്രിയിലെത്തി 50ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുകയും 800ലധികം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു. മൈക്രോ ലെവലില്‍ ഒന്നിലധികം വിശകലനങ്ങള്‍ നടത്തി മാനുഷിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എയര്‍ഹോസ്റ്റസ് ഐസിയുവില്‍ വെന്റിലേറ്ററിലിരിക്കെയാണ് മര്‍ദ്ദനമേറ്റത്.

Continue Reading

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ രാജിവച്ചു

1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

Published

on

1995 ബാച്ച് ഉദ്യോഗസ്ഥനും ബീഹാറിലെ സീതാമര്‍ഹി സ്വദേശിയുമായ സീനിയര്‍ ഐപിഎസ് ഓഫീസര്‍ നൂറുല്‍ ഹോദ വഖഫ് നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സമര്‍പ്പണത്തിനും സത്യസന്ധതയ്ക്കും പേരുകേട്ട ഹുദ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ആഴത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസമാണ് യഥാര്‍ത്ഥ ശാക്തീകരണത്തിന്റെ താക്കോല്‍ എന്ന് വിശ്വസിച്ചുകൊണ്ട് അദ്ദേഹം തന്റെ ജന്മഗ്രാമത്തിലെ 300 ഓളം പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.

തന്റെ വിശിഷ്ടമായ കരിയറിലുടനീളം, ധന്‍ബാദ്, അസന്‍സോള്‍, ഡല്‍ഹി ഡിവിഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സെന്‍സിറ്റീവ്, ഉയര്‍ന്ന മര്‍ദ്ദ മേഖലകളില്‍ ഹുദ സേവനമനുഷ്ഠിച്ചു. റെയില്‍വേ സുരക്ഷ, നക്‌സല്‍ നിയന്ത്രണം, കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയില്‍ നൂതന തന്ത്രങ്ങള്‍ നടപ്പിലാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്.

അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനം രണ്ട് തവണ അഭിമാനകരമായ വിശിഷ്ട സേവാ മെഡലും രണ്ട് തവണ ഡയറക്ടര്‍ ജനറല്‍ ചക്രയും നേടി.

പതിറ്റാണ്ടുകള്‍ നീണ്ട യൂണിഫോമിന് ശേഷമാണ് ഹുദ പുതിയ വഴി തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. കാക്കി ധരിച്ച്, ഖാദി ധരിച്ച് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്‍ തന്റെ സമൂഹത്തെയും രാജ്യത്തെയും ഒരു വിശാലമായ പ്ലാറ്റ്ഫോമില്‍ സേവിക്കാനുള്ള ആഗ്രഹമാണ്.

തന്റെ ഭരണപരിചയം, ഗ്രൗണ്ട് ലെവല്‍ ഇടപഴകല്‍, നീതിയോടുള്ള പ്രതിബദ്ധത എന്നിവ ഉപയോഗിച്ച്, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അര്‍ത്ഥവത്തായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

 

 

Continue Reading

india

കാനഡയില്‍ ബസ് സ്റ്റോപ്പില്‍വെച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അക്രമികളുടെ ലക്ഷ്യം അവള്‍ ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Published

on

വ്യാഴാഴ്ച കാനഡയിലെ ഹാമില്‍ട്ടണിലെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. അക്രമികളുടെ ലക്ഷ്യം വിദ്യാര്‍ത്ഥി ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഹാമില്‍ട്ടണ്‍ പോലീസ് പറയുന്നതനുസരിച്ച്, മൊഹാവ്ക് കോളേജിലെ വിദ്യാര്‍ത്ഥിയായ ഹര്‍സിമ്രത് രന്‍ധാവ (21)യാണ് മരിച്ചത്. രാത്രി 7.30 ഓടെയാണ് വെടിവയ്പ്പ് ഉണ്ടായത്. നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഹര്‍സിമ്രത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കറുത്ത മെഴ്സിഡസ് എസ്യുവിയില്‍ വന്ന ഒരു യാത്രക്കാരന്‍ വെള്ള സെഡാനിലെ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവയ്പ്പിന് ശേഷം രണ്ട് കാറുകളും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, അവര്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്ന സമീപത്തെ വസതിയുടെ പിന്‍ഭാഗത്തെ ജനലിലും വെടിയുണ്ടകള്‍ പതിച്ചതായി അധികൃതര്‍ പറഞ്ഞു. അതേസമയം, പരിക്കുകളൊന്നും ഇല്ലെന്ന് വീട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചു.

അന്വേഷണം നടക്കുകയാണ്, ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. സംശയിക്കുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ നല്‍കണമെന്ന് അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വെടിവയ്പ്പ് പ്രാദേശിക സമൂഹത്തിലും അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പൊതു സുരക്ഷയെയും അക്രമത്തെയും കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Continue Reading

Trending