Connect with us

india

വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതം; യുപിയില്‍ പള്ളി തൂത്തുവാരി ബിജെപി എംഎല്‍എയും സംഘവും

എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു

Published

on

വഖഫ് ഭേതഗതി നിയമം വന്നതിന് പിന്നാലെ പഞ്ചഗംഗ ഘട്ടിലെ ആലംഗീര്‍ (ധരഹര) മസ്ജിദ് ബിജെപി എംഎല്‍എയും സംഘവും വൃത്തിയാക്കി. തിങ്കളാഴ്ചയാണ് സിറ്റി സൗത്തില്‍ നിന്നുള്ള എംഎല്‍എ നീലകാന്ത് തിവാരിയും അനുയായികളും ചേര്‍ന്നാണ് പള്ളി വൃത്തിയാക്കിയത്. എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു.

‘എംഎല്‍എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പാര്‍ലമെന്റില്‍ വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്‍എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്‍ പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്‍ അതിക്രമിച്ചു കയറാന്‍ തുടങ്ങിയിരിക്കുന്നു’ -ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞു. ഇവര്‍ കാലില്‍ ചെരിപ്പുമായാണ് പള്ളിയില്‍ പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും യാസീന്‍ കുറ്റപ്പെടുത്തി.

ബിജെപി എംഎല്‍എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചത് തങ്ങളുടെ അനുവാദം കൂടാതെയാണെന്ന് പരിപാലകന്‍ റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന അതേ ചൂല്‍ ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാന്‍ തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീന്‍ പറഞ്ഞു. തദ്ദേശവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലും ഞങ്ങള്‍ ഉടനടി എതിര്‍പ്പ് ഉന്നയിച്ചില്ല.

ഏപ്രില്‍ 11ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും പാര്‍ട്ടി സ്ഥാപക ദിനാഘോഷവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന മസ്ജിദാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; മൂന്ന് മരണം, ഒരാളെ കാണാതായി

നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു

Published

on

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മൂന്ന് മരണം. റമ്പാന്‍ ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാളെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തി. 10 വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കനത്ത മഴക്ക് പിന്നാലെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ആലിപ്പഴ വീഴ്ചയും ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ധരംകുണ്ട് പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ അടിയന്തര നടപടിയിലാണ് നൂറോളം പേരെ രക്ഷിക്കാനായത്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മണ്ണിടിച്ചിലില്‍ ദേശീയപാത 44ലെ ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഷ്‌കരിക്കും ബനിഹാലിനുമിടയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ പ്രദേശത്ത് കുടുങ്ങി കിടക്കുകയാണ്. മിന്നല്‍ പ്രളയത്തില്‍ കുതിച്ചൊഴുകിയ മണ്ണ് വീടുകള്‍ക്കുള്ളില്‍ നിറയുകയും വാഹനങ്ങള്‍ക്കും മുകളില്‍ പതിക്കുകയുമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

india

വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്

ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു

Published

on

വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘ അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്‍ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറാണോ എന്നും’- കെ.സി വേണുഗോപാല്‍ ചോദിച്ചു.

സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്‍പ്രദേശ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്‍മ്മ നടത്തിയത്.

Continue Reading

india

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി

നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

ഡല്‍ഹി മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേര്‍ കൂടി മരിക്കുകയായിരുന്നു. നിലവില്‍ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നാലുനില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിട ഉടമ അടക്കം 25 ഓളം പേര്‍ കെട്ടിടത്തില്‍ താമസിസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കെട്ടിടം നിലം പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഡല്‍ഹിയില്‍ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകര്‍ന്നുവീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending