Connect with us

kerala

അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകര്‍ക്കെതിരെ കേസ്

അപകടം നടന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും

Published

on

മലപ്പുറം അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അപകടത്തിന് കാരണമായ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടം നടന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി എട്ടരയോടെയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല. സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പെട്ടിച്ച പടക്കങ്ങള്‍ കാണികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.

kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

സംഭവത്തില്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. അതേസമയം നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്തി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത തകര്‍ച്ചയില്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിര്‍മ്മാണ അപാകതകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ നേരത്തതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം.

Continue Reading

kerala

രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

Published

on

തിരുവനന്തപുരം: എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയിലേക്ക്. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. എന്നാല്‍ താന്‍ ഇതുവരെ സിപിഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു.

‘ബിജെപി എന്റെ ഇഷ്ടമാണ്. രാവിലെ വരെ സിപിഐഎം ആയിരുന്നു, മരണം വരെ ബിജെപി ആയിരിക്കും. ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ ഉള്ളതുപോലെ പ്രവര്‍ത്തിക്കും.’, ഗോകുല്‍ പറഞ്ഞു.

2021ലാണ് ഗോകുല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് – സെനറ്റ് മെമ്പറായും ഗോകുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് മഴ കനക്കും; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. മലപ്രദേശങ്ങളിലോ ഒറ്റപെട്ട ഇടങ്ങളിലോ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത മണിക്കൂറില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാവും. കാലവര്‍ഷത്തിനു മുനോടിയായി മഴ നാളെ മുതല്‍ കനക്കും എന്നാണ് അറിയിപ്പ്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending