Connect with us

Sports

യൂറോപ്പില്‍ തീപാറും

Published

on

 

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഇടവേളക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്‌ബോള്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. വിവിധ ലീഗുകളിലായി മാഞ്ചസ്റ്റര്‍ സിറ്റി, ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ തുടങ്ങിയ കരുത്തര്‍ ഇന്നിറങ്ങുന്നു. ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ബയേണ്‍-ബൊറുഷ്യ ഡോട്മുണ്ട്, ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് – എ.സി മിലാന്‍, ഇംഗ്ലണ്ടില്‍ എവര്‍ട്ടന്‍ – മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയാണ് ശ്രദ്ധേയ മത്സരങ്ങള്‍.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 81 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടത്തോട് ഒരു പടികൂടി അടുക്കാനുള്ള അവസരമാണ് എവര്‍ട്ടനെതിരായ മത്സരം. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ (65) 16 പോയിന്റ് ലീഡുണ്ട് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ടീമിന്. സീസണില്‍ ഒരു തോല്‍വി മാത്രമേ സിറ്റി വഴങ്ങിയിട്ടുള്ളൂ.
സ്പാനിഷ് ലാലിഗയില്‍ മുന്നിലുള്ള ബാര്‍സലോണ കരുത്തരായ സെവിയ്യയെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് ലീഡുണ്ടെങ്കിലും ഏണസ്‌റ്റോ വല്‍വെര്‍ദെയുടെ സംഘത്തിന് കിരീടത്തിലേക്കുള്ള യാത്രയില്‍ ജയം നിര്‍ണായകമാണ്. ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് ലാസ് പല്‍മാസിനെ അവരുടെ ഗ്രൗണ്ടില്‍ ചെന്ന് നേരിടുന്നുണ്ട്.
സീരി എയില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന യുവന്റസും നാപോളിയും ഇന്ന് 30-ാം റൗണ്ട് മത്സരങ്ങള്‍ക്കായി ഇറങ്ങുന്നു. നാപോളി ദുര്‍ബലരായ സസ്സോളോയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ കരുത്തരായ മിലാന്‍ ആണ് സ്വന്തം സ്‌റ്റേഡിയത്തില്‍ യുവെയുടെ എതിരാളികള്‍. ഗന്നാരെ ഗട്ടൂസോ കോച്ചായതിനു ശേഷം ലീഗില്‍ ഈ വര്‍ഷം തോല്‍വിയറിഞ്ഞിട്ടില്ലാത്ത മിലാന്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് വരുന്നത്. യുവെക്ക് 75-ഉം നാപോളിക്ക് 73-ഉം പോയിന്റാണുള്ളത്. 50 പോയിന്റുമായി മിലാന്‍ ആറാമതാണ്.

kerala

സൂപ്പര്‍ ലീഗ് കേരള; അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി

അടുത്ത സീസണില്‍ ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് ഉണ്ടായിരിക്കുക.

Published

on

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ അടുത്ത സീസണില്‍ രണ്ട് ടീമുകള്‍ കൂടി എത്തും. ആദ്യ സീസണ്‍ വിജയകരമായതോടെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ അടുത്ത സീസണില്‍ ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് ഉണ്ടായിരിക്കുക.

പുതിയ രണ്ട് ടീമുകള്‍ക്കായി കാസര്‍കോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു. അടുത്തവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കുമെന്ന് സൂപ്പര്‍ ലീഗ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു. ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ നടത്തി അതില്‍നിന്ന് ക്ലബ്ബുകളിലേക്ക് താരങ്ങളെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാലിക്കറ്റ് എഫ്‌സിയാണ് പ്രഥമ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഫോഴ്‌സ കൊച്ചിയെയാണ് കാലിക്കറ്റ് തകര്‍ത്തത്. കാലിക്കറ്റിന്റെ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടൂര്‍ണമെന്റിലെ താരം. ഫോഴ്‌സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടനാണ് ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്. ഭാവിവാഗ്ദാനമായി കാലിക്കറ്റിലെ മലയാളി താരം മുഹമ്മദ് അര്‍ഷഫിനെ തെരഞ്ഞെടുത്തു.

 

 

Continue Reading

Cricket

സഞ്ജു സാംസണിന് നാണംകെട്ട റെക്കോര്‍ഡ്

തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് നേടുന്നതിനായി മത്സരത്തിനിറങ്ങിയ സാംസണെ മാര്‍ക്കോ ജാന്‍സന്‍ മൂന്ന് പന്തില്‍ ഡക്കിന് പുറത്താക്കി.

Published

on

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യന്‍ താരം സഞ്ജു സാംസണിന് നാണംകെട്ട റെക്കോര്‍ഡ്. തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് നേടുന്നതിനായി മത്സരത്തിനിറങ്ങിയ സാംസണെ മാര്‍ക്കോ ജാന്‍സന്‍ മൂന്ന് പന്തില്‍ ഡക്കിന് പുറത്താക്കി.

ചരിത്രം സൃഷ്ടിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം, ടി20യില്‍ ബാക്ക് ടു ബാക്ക് സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ കളിക്കാരനായി, സഞ്ജു സാംസണ്‍ ഞായറാഴ്ച ഗ്‌കെബെര്‍ഹയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ഐയില്‍ നാണംകെട്ട റെക്കോര്‍ഡ് രേഖപ്പെടുത്തി.

ദക്ഷിണാഫ്രിക്ക ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതിന് പിറകെ, മൂന്ന് പന്തുകള്‍ നേരിട്ട് ഡക്കിന് പുറത്തായതോടെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി എന്ന ലോക റെക്കോര്‍ഡ് സാംസണിന്റെ പിന്തുടരല്‍ ഹ്രസ്വകാലമായിരുന്നു. മാര്‍ക്കോ ജാന്‍സെന്‍ 29-കാരന്റെ സ്റ്റംപില്‍ തട്ടി.
രണ്ടാം ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി അഭിഷേക് ശര്‍മ്മ പുറത്തായപ്പോള്‍ സാംസണിന്റെ വിടവാങ്ങല്‍ ഇന്ത്യയുടെ വിനാശകരമായ തുടക്കമായിരുന്നു.

പിന്നീട്, സൂര്യകുമാര്‍ യാദവ് ഒമ്പത് പന്തില്‍ ബൗണ്ടറിക്ക് പുറത്തായതിന് ശേഷം ഒരു മാര്‍ക്ക് ചെയ്യാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്റെ ഡക്കിന് ശേഷം, കളിയുടെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഡക്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരനായി സാംസണ്‍ മാറി. ജനുവരിയില്‍ ബെംഗളൂരുവില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൂന്നാം ടി20യില്‍ സ്‌കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ നേരത്തെ പോയിരുന്നു. പിന്നീട്, ശ്രീലങ്കയ്ക്കെതിരെ ജൂലൈയില്‍ പല്ലേക്കലെയില്‍ നടന്ന ബാക്ക്-ടു-ബാക്ക് മത്സരങ്ങളില്‍ ഡക്കിന് പുറത്തായി.

ഒരു ദശാബ്ദത്തോളം ടീമില്‍ നിന്നും പുറത്തായതിന് ശേഷം, 2024-ല്‍ സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ ഒരു റണ്‍ നേടി. 2024 ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നെങ്കിലും ഋഷഭ് പന്തിന് ലഭിച്ച ഒരു മത്സരം പോലും കളിച്ചില്ല. ആദ്യ ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി തലയാട്ടി.
ഇന്ത്യയുടെ അവസാന 11 ടി20കളില്‍ 10ലും സാംസണ്‍ കളിച്ചിട്ടുണ്ട്, അവസാന അഞ്ച് മത്സരങ്ങളില്‍ ഓരോന്നിലും ബാറ്റിംഗ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. മൊത്തത്തില്‍, 29 കാരനായ താരം ഈ വര്‍ഷം 11 മത്സരങ്ങള്‍ കളിച്ചു, 36.33 ശരാശരിയിലും 177.71 സ്ട്രൈക്ക് റേറ്റിലും 327 റണ്‍സ് നേടി.

 

Continue Reading

india

ചരിത്രം കുറിച്ച് സഞ്ജു; ടി20യില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി

47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

Published

on

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സഞ്ജു. 47 പന്തുകളില്‍ സെഞ്ചുറിനേട്ടം കരസ്ഥമാക്കിയ സഞ്ജു ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. 9 സിക്സറുകളും 7 ഫോറുകളും അടക്കമാണ് നേട്ടം. 107 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.

ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടിയ താരങ്ങള്‍. 55 പന്തില്‍ സെഞ്ച്വറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ച്വറിയിലെത്തി സഞ്ജു മറികടന്നത്. ഹൈദരാബാദില്‍ ഒക്ടോബര്‍ 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്.

സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.

Continue Reading

Trending