Connect with us

kerala

കോഴിക്കോട് വീട്ടില്‍ തീപ്പിടുത്തം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്

Published

on

കോഴിക്കോട്: നല്ലളം തെക്കേപാടത്തെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുറ്റിയില്‍തറ കമലയുടെ വീട്ടിലാണ് രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായില്ല.

ഓടിക്കൂടിയ നാട്ടുകാരാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉടന്‍തന്നെ ജീപ്പിലും മറ്റും എത്തിയ അഗ്‌നിശമന സേന പോര്‍ട്ടബിള്‍ വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

kerala

അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ. മണിലാലെന്ന് പ്രതിപക്ഷ നേതാവ്

ഡോ. മണിലാലിന്റെ ഗവേഷണ സപര്യയും കഠിനാധ്വാനവുമാണ് കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍.

Published

on

പത്മശ്രീ ജേതാവും സസ്യ ശാസ്ത്രജ്ഞനുമായ ഡോ. കെ.എസ്. മണിലാലിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഡോ. മണിലാലിന്റെ ഗവേഷണ സപര്യയും കഠിനാധ്വാനവുമാണ് കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍.

ഈ ഗ്രന്ഥത്തിനു വേണ്ടി തന്റെ ജീവിതത്തിലെ അന്‍പതു വര്‍ഷമാണ് അദ്ദേഹം നീക്കിവച്ചത്. ഹോര്‍ത്തൂസില്‍ പ്രതിപാദിച്ചിരിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി എല്ലാം കണ്ടെത്തി അവയെ ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനു വേണ്ടി 27 വര്‍ഷമാണ് ഡോ. മണിലാല്‍ ചെലവിട്ടത്.

തന്റെ പ്രവര്‍ത്തന മേഖലയില്‍ അങ്ങേയറ്റത്തെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ. മണിലാല്‍. ഡോ. മണിലാലിന്റെ വിയോഗം ശാസ്ത്ര വൈജ്ഞാനിക മേഖലയ്ക്ക് തീരാ നഷ്ടമാണ്. ആദരാഞ്ജലികള്‍.

Continue Reading

kerala

കാർ കൊക്കയിലേക്ക്‌ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്.

Published

on

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് കുട്ടിക്കാനത്തായിരുന്നു അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.

ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ വഴക്കലുള്ള ഭാഗത്തുനിന്ന് മൃതദേഹം പുറത്തെുടക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

Continue Reading

Trending