Connect with us

india

യു.പിയിലെ മഹാകുംഭമേളയ്ക്കിടെ തീപ്പിടുത്തം

മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയില്‍ തീപ്പിടുത്തമുണ്ടായതായി റിപ്പോര്‍ട്ട്. മഹാകുംഭ മേളയ്ക്കിടയില്‍ തീപ്പിടുത്തമുണ്ടായതായി അഗ്‌നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാകുംഭമേള നടക്കുന്ന ക്ഷേത്രത്തിനടുത്തുള്ള ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് സംഭവമുണ്ടായത്. തീ അണയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഗ്‌നിശമന സേന അറിയിച്ചു.

സംഭവത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൂര്‍ണമായും സംഭവസ്ഥലം അഗ്‌നിശമന സേനാംഗങ്ങളുടെ പരിധിയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓള്‍ഡ് ജി.ടി റോഡിലെ തുളസി ചൗരാഹയ്ക്ക് സമീപമുള്ള ഒരു ക്യാമ്പില്‍ തീപ്പിടുത്തമുണ്ടായതായും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനയ്ക്ക് കഴിഞ്ഞുവെന്നും ഖാക്ക് ചൗക്ക് പൊലീസ് ഇന്‍സ്പെക്ടര്‍ യോഗേഷ് ചതുര്‍വേദി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സംഭവം; റിജാസിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു

നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

Published

on

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും തെളിവുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. നിലവില്‍ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്.

ഐബി ഉദ്യോഗസ്ഥരും മഹാരാഷ്ട്ര എടിഎസും ചേര്‍ന്നാണ് റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു.

മെയ് എട്ടിനാണ് നാഗ്പൂരിലെ ഹോട്ടലില്‍ നിന്ന് ഡെമോക്രാറ്റിന് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഡിഎസ്എ) പ്രവര്‍ത്തകനായ റിജാസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് ബിഹാര്‍ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു.

Continue Reading

india

പാക് ഷെല്ലാക്രമണം; പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു

Published

on

പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംഗാംമാണ് (25) മരിച്ചത്. മണിപ്പൂര്‍ സ്വദേശിയാണ് ദീപക്. മെയ് 10 ന് പുലര്‍ച്ചെ ആര്‍എസ് പുരയിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ദീപക് ചിംഗാംമിന് പരിക്കേറ്റത്. ആക്രമണത്തില്‍ ദീപക് ഉള്‍പ്പടെ എട്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി. ഇംതിയാസും വീരമൃത്യുവരിച്ചിരുന്നു.

മെയ് 10 ന് ജമ്മു ജില്ലയിലെ ആര്‍.എസ്. പുര പ്രദേശത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ദീപകിന് മാരകമായ പരിക്കുകള്‍ ഏല്‍ക്കുകയും മെയ് 11 ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.. ബി.എസ്.എഫ് ജമ്മു എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Continue Reading

india

ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും

Published

on

ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തലിന് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ആളുകള്‍ വീടുകളില്‍ തുടരണമെന്നാണ് നിര്‍ദേശം. വെടി നിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു. സേന ശക്തമായി തിരിച്ചടിക്കുകയും വെടിനിര്‍ത്തല്‍ തുടര്‍ന്നും ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും സൈന്യം അറിയിച്ചു.

അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാകിസ്താന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. പ്രകോപനത്തിന് ഒരുങ്ങിയാല്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് പാകിസ്താന്‍ അറിയുമെന്നും സൈന്യം വ്യക്തമാക്കി.

Continue Reading

Trending