Connect with us

kerala

ചൂട് കൂടുന്നു, തീപ്പിടിത്ത സാധ്യതയും; കരുതല്‍ ശക്തമാക്കി അഗ്‌നിരക്ഷാ സേന

ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ നിരവധി റിപ്പോര്‍ട്ട് ചെയ്തത്

Published

on

വേനല്‍ച്ചൂട് കടുത്തതോടെ തീപ്പിടിത്ത സാധ്യത വര്‍ധിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അഗ്‌നി രക്ഷാ സേന. ജനുവരി മുതല്‍ കഴിഞ്ഞ ദിവസം വരെ ചെറുതും വലുതുമായ നിരവധി റിപ്പോര്‍ട്ട് ചെയ്തത്. ചൂടിന് കാഠിന്യമേറിയതോടെ തീപ്പിടിത്തത്തിന്റെ വ്യാപ്തിയും വര്‍ധിച്ചിട്ടുണ്ട്. ദിവസേന നാലും അഞ്ചും തീപ്പിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുനിരത്തിലെ മാലിന്യ നിക്ഷേപങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ്കുറ്റികളാണ് പലപ്പോഴും അഗ്‌നിബാധയ്ക്ക് കാരണമാകുന്നത്.

പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപ്പിടിത്തങ്ങള്‍ കൂടുന്നത്. തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം തീ കത്തിക്കണമെന്നും അഗ്‌നിരക്ഷാ സേന അധികൃതര്‍ പറയുന്നു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് ചവറിന് തീയിടുന്നത് കുറ്റകരമാണ്. തീപ്പിടിത്തം വര്‍ധിച്ച സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വേനലെത്തിയതോടെ മുന്‍കരുതലിന്റെ ഭാഗമായി തീപ്പിടിത്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കാനുള്ള വെള്ളം അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍:

ഓഫീസുകളില്‍ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുക

വാതിലുകള്‍ തുറന്നിടുക

പാഴ് വസ്തുക്കളും കടലാസുകളും നീക്കം ചെയ്യുക

പ്രാഥമിക അഗ്‌നി സുരക്ഷാ സംവിധാനം ഒരുക്കുക

കെട്ടിടത്തിന് പുറത്ത് ശബ്ദം കേള്‍ക്കുന്ന തരത്തില്‍ അലാറം സ്ഥാപിക്കുക

പ്രധാന ഫയലുകളും രേഖകളും ഡിജിറ്റലായി സൂക്ഷിക്കുക

ജീവനക്കാര്‍ക്ക് പ്രാഥമിക അഗ്‌നിരക്ഷാ പരിശീലനം നല്‍കുക

രാത്രികാല സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക

രക്ഷാ പ്രവര്‍ത്തനത്തിന് മാര്‍ഗ തടസ്സം സൃഷ്ടിക്കാത്തവിധം റോഡ് സജ്ജമായിരിക്കണം

 

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending