Connect with us

india

സാമുദായിക ഭിന്നത സൃഷ്ടിക്കുന്നു; കങ്കണക്കും സഹോദരിക്കുമെതിരെ കേസ്

ബിജെപി വക്താവായി മാറിയ കങ്കണ ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രീതി നേടാന്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അടുത്ത ദിവസങ്ങളില്‍ നടത്തിയത്.

Published

on

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക ഭിന്നത സൃഷ്ടിക്കാന്‍ ശ്രമച്ചതിന് ബോളിവുഡ് നടി കങ്കണ റാവത്തിനും സഹോദരി രംഗോലി ചണ്ഡേലിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബാന്ദ്ര മജിസ്‌ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

കാസ്റ്റിങ് ഡയരക്ടറായ മുനവ്വറലി സയ്യിദാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കങ്കണ റാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും ചാനല്‍ അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്തുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ബിജെപി വക്താവായി മാറിയ കങ്കണ ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രീതി നേടാന്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അടുത്ത ദിവസങ്ങളില്‍ നടത്തിയത്. മോദി ഭക്തയായ കങ്കണക്ക് കേന്ദ്രസര്‍ക്കാന്‍ വന്‍ സുരക്ഷയാണ് നല്‍കുന്നത്.

india

കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെതിരായ ഇന്ത്യയുടെ നയം ‘ലജ്ജാകരവും ധാര്‍മിക ഭീരുത്വവുമാണ്’; കോണ്‍ഗ്രസ്

ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങള്‍ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്” പ്രിയങ്ക പറഞ്ഞു.

Published

on

കാനഡ, ആസ്‌ത്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം ‘ലജ്ജാകരവും ധാര്‍മിക ഭീരുത്വവുമാണ്’ എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

‘ആ സമയത്തും, ഫലസ്തീന്‍ ജനതയുടെ ധീരമായ പോരാട്ടത്തിലുടനീളം, അന്താരാഷ്ട്ര വേദിയില്‍ ശരിയായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടും മാനവികതയുടെയും നീതിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഞങ്ങള്‍ ലോകത്തിന് വഴി കാണിച്ചുകൊടുത്തു. ആസ്‌ത്രേലിയ, കാനഡ, യുകെ എന്നിവ മാത്രമാണ് ഇത് പിന്തുടരുന്നത്. 37 വര്‍ഷം വൈകി. ഇതാ, കഴിഞ്ഞ 20 മാസമായി ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങള്‍ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്” പ്രിയങ്ക പറഞ്ഞു.

കാനഡ, ആസ്‌ത്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ ഉടന്‍ തന്നെ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. 1988 നവംബര്‍ 18 ന് ഇന്ത്യ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ 20 മാസമായി ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം ലജ്ജാകരവും ധാര്‍മിക ഭീരുത്വവുമാണ്’ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ പരാമര്‍ശിച്ചുകൊണ്ട് ജയ്‌റാം പറഞ്ഞു.

യുഎസിന്റെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് യുകെ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന.

Continue Reading

india

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എലി; നീണ്ട തിരച്ചിൽ, പുറപ്പെട്ടത് 3 മണിക്കൂർ വൈകി

140 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പുറപ്പെടും മുന്‍പ് യാത്രക്കാരില്‍ ഒരാളാണ് വിമാനത്തിനുള്ളില്‍ എലി ഓടുന്നത് കണ്ടത്.

Published

on

വിമാനത്തിനുള്ളില്‍ എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറിലധികം വൈകി കാണ്‍പുര്‍-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ട് വൈകുന്നേരം 4.10 ന് ഡല്‍ഹിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം വൈകുന്നേരം 6.03ന് ആണ് കാണ്‍പുരില്‍ നിന്നു പുറപ്പെട്ട് 7.16ന് ആണ് ഡല്‍ഹിയിലെത്തിയത്.

140 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പുറപ്പെടും മുന്‍പ് യാത്രക്കാരില്‍ ഒരാളാണ് വിമാനത്തിനുള്ളില്‍ എലി ഓടുന്നത് കണ്ടത്. ഉടന്‍ തന്നെ അയാള്‍ കാബിന്‍ ക്രൂവിനെ വിവരമറിയിച്ചു. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നു പുറത്തിറക്കി.

എലിയെ കണ്ടെത്താനായി ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചില്‍ തുടര്‍ന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് ഈ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.

Continue Reading

india

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍; ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞു

നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

Published

on

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നു. നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.

5,18 എന്നിങ്ങനെ നികുതി സ്ലാബുകള്‍ ചുരുങ്ങിയതോടെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ഗുണമുണ്ടായെന്നാണ് സര്‍ക്കാര്‍ വാദം. വെണ്ണ, നെയ്, പനീര്‍ ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളുടെയും ചെറുകാറുകള്‍, ബൈക്കുകള്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെ വിലയും കുറഞ്ഞു.

ടൂത്ത്‌പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങള്‍, ഷാംപൂ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളുടെ വിലയിലെ മാറ്റം എത്ര നാള്‍ നിലനില്‍ക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടര്‍ച്ചയായി കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

 

Continue Reading

Trending