Connect with us

Business

നഴ്‌സുമാരുടെ സംഘടനയിലെ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷാ അടക്കമുള്ള ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

on

നഴ്‌സുമാരില്‍ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം വകമാറ്റിയെന്ന കേസില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. യുഎന്‍എ ദേശീയമ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 6പേര്‍ക്കെതിരെയാണ് കുറ്റപത്രം. 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. കേസെടുത്ത് 5 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഘടന ഭാരവാഹികള്‍ മൂന്ന് കോടി രൂപ ഫഌറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ 1.80 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫഌറ്റും കാറും വാങ്ങിയെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. ആശുപത്രി വാങ്ങാനെന്ന പേരിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍, 67,000ലേക്ക്

പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി.

Published

on

സ്വർണവില ഇന്നും കുതിച്ചുയർന്ന് സർവകാല റെക്കോഡ് ഭേദിച്ചു. ഗ്രാമിന് 105 രൂപ വർധിച്ച് 8,340 രൂപയായി. പവൻ വില 840 രൂപ വർധിച്ച് 66,720 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലക്കുറവിന് പിന്നാലെ ഇന്നലെ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു. 65,880 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്. 8235 രൂപയായാണ് ഉയർന്നത്.

18 കാരറ്റ് സ്വർണത്തിനും സർവകാല റെക്കോഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6,840 രൂപയയായി. 18 കാരറ്റ് പവൻ വില 54,720 രൂപയിൽ എത്തി. വെള്ളി വിലയും കുതിച്ചുയർന്നു. മൂന്ന് രൂപ ഗ്രാമിന് വർധിച്ചതോടെ 112 രൂപയായി. ഇതും സർവകാല റെക്കോഡ് വിലയാണ്.

ഇന്നത്തെ വിലനിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം. രാജ്യാന്തര സ്വർണവില ട്രായ് ഔൺസിന് 3075 ഡോളറായി. ഡോളറിന് 85.61 ആണ് രൂപയുടെ വിനിമയ നിരക്ക്.

ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ സുരക്ഷിതനിക്ഷേപമായ സ്വർണത്തിന് ഡിമാൻഡ് വർധിക്കുകയായിരുന്നു. രാജ്യാന്തര സ്വർണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നത്.

Continue Reading

Business

ഇന്നും ആശ്വാസം; സ്വര്‍ണവില കുത്തനെ താഴോട്ട്

പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി.

Published

on

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

Continue Reading

Business

ആശ്വാസം! സ്വർണവില കുറഞ്ഞു

എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് 480 രൂപ കുറച്ചത്.

Published

on

ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്ന് സ്വർണത്തിന് വില കുറിച്ചു. ഒരുവിഭാഗം പവന് 480 രൂപയും മറുവിഭാഗം 240 രൂപയുമാണ് കുറച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്.

എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് 480 രൂപ കുറച്ചത്. ഇതോടെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,000 രൂപയും പവന് 64,000 രൂപയുമായി. അതേസമയം, ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടന ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറച്ചു. ഇതോ​ടെ പവന് 63,920രൂപയും ഗ്രാമിന് 7,990 രൂപയുമാണ് ഇവരു​ടെ കീഴിലുള്ള ജ്വല്ലറികളിലെ വില.

ബി. ഗോവിന്ദൻ വിഭാഗം ഇന്ന​ലെ പവന് 360 രൂപ കുറച്ചിരുന്നു. 64,160 രൂപയായിരുന്നു പവൻ വില.ഗ്രാമിന് 45 രൂപ ​കുറച്ച് 8,020 രൂപയായിരുന്നു ഇന്നലത്തെ വില.

അതേസമയം, എസ്. അബ്ദുൽ നാസർ നേതൃത്വം നൽകുന്ന സംഘടന പവന് 80 രൂപ കൂട്ടി 64,480 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഗ്രാമിന് 80,60 രൂപയായിരുന്നു വില. ഇരുകൂട്ടരുടെയും പവൻ വില തമ്മിൽ ഇന്നലെ 320 രൂപയുടെ വ്യത്യാസമുണ്ടായിരുന്നത് ഇന്ന് 80 ​രൂപയായി കുറഞ്ഞു.

ഫെബ്രുവരി 25നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 6585 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 106 രൂപയായി തുടരുന്നു.

Continue Reading

Trending