Connect with us

film

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിങ്; ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

Published

on

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ക്കും അഞ്ച് ലക്ഷം വീതം പിഴ ഈടാക്കി. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിങ്ങിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ചെല്ലാനം ഹാര്‍ബറിലായിരുന്നു സിനിമാ ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ച് അണിയറപ്രവര്‍ത്തകര്‍ ബോട്ടുകള്‍ കടലില്‍ ഇറക്കി. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി.

 

 

film

സിനിമാ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ടാകില്ല

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

Published

on

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി സിനിമാ വ്യവസായം നേരിടുന്നതായും അനാവശ്യ സമരത്തിലൂടെ സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Continue Reading

film

സുരാജ് വെഞ്ഞാറമൂട് – ഷറഫുദീൻ കോംബോ ഒന്നിക്കുന്ന “പടക്കളം” ഫസ്റ്റ് ലുക്ക് പുറത്ത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Published

on

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന “പടക്കളം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം – രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ, ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

film

സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകര്‍ക്കെതിരെ കേസ്

യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്.

Published

on

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകര്‍ക്കെതിരെ കേസ്. ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയാണ് കേസ്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയുടെ വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ‘ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍’ എന്ന, ശാന്തിവിള ദിനേശന്റെ യൂട്യൂബ് ചാനല്‍ വഴി ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നെന്ന് നടി പരാതിയില്‍ പറയുന്നു.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് ബി ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

 

 

Continue Reading

Trending