Connect with us

More

സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് 84,258 ഫയലുകള്‍

Published

on

 

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത് 84,258 ഫയലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയാണ് ഇക്കാര്യം.
റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നത്, 24,516 ഫയലുകള്‍. പൊതുഭരണ വകുപ്പില്‍ 11,734 ഫയലുകളും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ 10,351 ഫയലുകളും കെട്ടിക്കിടപ്പുണ്ട്. പൊതുമരാമത്ത്- 4958, വനം വന്യജീവി-3746, വ്യവസായം- 4980, നികുതി- 2826, പൊതുവിദ്യാഭ്യാസം- 6071, സഹകരണം- 2120 എന്നിങ്ങനെയാണ് പ്രധാന വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍.
പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകള്‍ കൃതൃമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടി.വി ഇബ്രാഹിം, പി. ഉബൈദുള്ള, എം. ഉമ്മര്‍, പാറക്കല്‍ അബ്ദുള്ള, കെ.രാജന്‍, അടൂര്‍ പ്രകാശ്, ടി.വി രാജേഷ്, അനില്‍ അക്കര തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ലോക കേരളസഭയില്‍ പങ്കെടുത്ത 65 പ്രതിനിധികള്‍ക്കു തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനയാത്രാ ടിക്കറ്റ് ഇനത്തില്‍ തുക അനുവദിച്ചു നല്‍കിയിട്ടുണ്ട്. ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോക കേരള സഭ സെക്രട്ടറിയേറ്റ് സംവിധാനം ആലോചിക്കുന്നുണ്ടെന്ന് കെ.അന്‍വര്‍ സാദത്തിനെ അറിയിച്ചു. നോര്‍ക്ക ഡിപാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതിയുമായി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയെക്കൂടി സഹകരിപ്പിക്കും.
സോളാര്‍ കമ്മീഷന്‍ ശുപാര്‍ശയുടെയും അതിന്‍മേല്‍ സര്‍ക്കാരിന് ലഭിച്ച ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ പൊലിസ്, ജയില്‍ വകുപ്പുകളില്‍ നടത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി മൂന്നംഗം സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് സുരക്ഷക്കായി സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ശുപാര്‍ശ പരിശോധിക്കുന്നതിനായി ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെചുമതലപ്പെടുത്തി.

india

‘പുഷ്‍പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക

Published

on

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Continue Reading

Film

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന്‍ ഇംതിയാസ് അലി

തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Published

on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ച് വിഖ്യാത ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. ‘ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ എന്ന് പേരിട്ട സിനിമ ബോളിവുഡിലേക്കുള്ള ഫഹദ് ഫാസിലിന്റെ നായക അരങ്ങേറ്റമായിരിക്കും. ഈയടുത്ത് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

‘സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു, എന്നാൽ പ്രഖ്യാപനം ഏറെ നേരത്തെയാണ്. ഒരു സിനിമ താൻ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്നറിയില്ല, എന്നാൽ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്’ എന്നായിരുന്നു ഇംതിയാസ് അലി പറഞ്ഞത്. 2025ലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.

അനിമൽ, ഭൂൽ ഭുലയ്യ ത്രീ, ബുൾബുൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജബ് വി മെറ്റ്, തമാഷ, ഹൈവേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദിൽജിത്ത് ദോസഞ്ചും പരിണീതി ചൊപ്രയും അഭിനയിച്ച അമർസിങ് ചംകീല ആയിരുന്നു ഇംതിയാസ് അലിയുടെ അവസാന സിനിമ. സിനിമയിൽ ഫഹദ് ഫാസിൽ ഒരു ശ്രദ്ധേയ വേഷത്തെ അവതരിപ്പിച്ചിരുന്നു.

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

Trending