Connect with us

india

ആകാശത്ത് വന്‍ കയ്യാങ്കളി!

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം

Published

on

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായികുന്ന വിമാനത്തില്‍ സംഘര്‍ഷം. യാത്രക്കാരായ ഇന്ത്യക്കാര്‍ തമ്മിലാണ് വാക്കേറ്റവും അടിയും നടന്നത്. തായ് സ്‌മൈല്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്.

രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റം നടക്കുന്നതും പിന്നീട് ഒരാള്‍കൂടി ഇതില്‍ ഇടപെട്ടു. ഇവര്‍ രണ്ട് പേര്‍കൂടി ഒരാളെ മര്‍ദിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്നത് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇടപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേണ്ട നടപടിയെടുക്കുമെന്നാണ് വിവരം ലഭിച്ചത്.

 

 

india

സംവരണ പട്ടിക പുതുക്കേണ്ട സമയം അതിക്രമിച്ചു: അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി

Published

on

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ന് സ​മു​ദാ​യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​വ​ര​ണ പ​ട്ടി​ക ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്നും അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​യ എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് സം​വ​ര​ണം വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്.

സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​രം സം​വ​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഏ​ത് സ​മു​ദാ​യ​ത്തി​നാ​ണ് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മു​ള്ള​തെ​ന്നോ കു​റ​വു​ള്ള​തെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്ന ക​ണ​ക്കു​ക​ൾ സ​ർ​ക്കാ​റി​ന്റെ കൈ​യി​ലി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും അ​ർ​ഹ​രാ​യ സ​മു​ദാ​യ​ങ്ങ​ൾ​ക്കും വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​വ​സ​ര​ങ്ങ​ളും പ്രാ​തി​നി​ധ്യ​വും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഹാ​രി​സ് ബീ​രാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading

india

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഇമിഗ്രേഷന്‍ ബില്‍ ലോക്‌സഭ പാസ്സാക്കി

കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Published

on

അംഗീകൃത രേഖകള്‍ ഇല്ലാതെയോ വ്യാജരേഖകള്‍ ഉപയോഗിച്ചോ ഇന്ത്യയിലേക്കു കടക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ഇമിഗ്രേഷന്‍ ബില്‍ 2025 ലോക്‌സഭ പാസ്സാക്കി. കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നാല് നിയമങ്ങള്‍ ഇതോടെ അപ്രസക്തമായി. 1920 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശികളുടെ നിയമം, ഇമിഗ്രേഷന്‍ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം2000 എന്നിവയ്ക്കു പകരമാണ് ഇന്നു പാസ്സാക്കപ്പെട്ട ബില്‍ ലക്ഷ്യമിടുന്നത്.

ഇതനുസരിച്ച് വ്യാജ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിച്ച്, സാധുവായ പാസ്‌പോര്‍ട്ടോ വിസ ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.

ലോക്‌സഭയില്‍ ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ‘ഭീഷണി’ യെന്ന് നിര്‍വ്വചിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് അമിതമായ സ്വാതന്ത്യം ഓഫീസര്‍മാര്‍്ക്കു ലഭിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

ഈ ഭീഷണിയെ നിര്‍വചിക്കുന്നത് പ്രത്യേക ഉദ്ദേശ്യം വച്ചു കൊണ്ടായാല്‍ നിയമം ദുരുപയോഗപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഒപ്പം അഭയാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ ബില്‍ അനുവദിക്കുന്നതിനു പിന്നിലെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്‍ ,ശ്രീലങ്ക, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ഇനിയുള്ള സമീപനവും സംശയാസ്പദമാണ്‌

Continue Reading

india

രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി

വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

Published

on

കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.

‘2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു’- കത്തിൽ വിശദമാക്കുന്നു.

വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.

അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. ‘ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല’- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.

2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

Trending