kerala
അഞ്ചാം പനി: നാദാപുരത്ത് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു
ഇതുവരെ 20 കുട്ടികള്‍ക്കായിരുന്നു പനി ബാധിച്ചത്.

അഞ്ചാം പനി പടരുന്ന നാദാപുരത്ത് ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി റിപ്പോര്‍ട്ട്്. ഇതുവരെ 20 കുട്ടികള്‍ക്കായിരുന്നു പനി ബാധിച്ചത്. നാദാപുരം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ ഓരോ കുട്ടികളിലും വാര്‍ഡ് നാലില്‍ രണ്ട് കുട്ടികളിലും വാര്‍ഡ് ആറില്‍ ആറു കുട്ടികളിലും വാര്‍ഡ് ഏഴില്‍ നാല് കുട്ടികളിലും വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ രണ്ട്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒരു കുട്ടിയിലുമായിരുന്നു ഇതുവരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്. നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അഞ്ചാം പനിക്കെതിരായ പ്രതിരോധ വാക്സിനേഷനും ഊര്‍ജിതമായി നടക്കുന്നുണ്ട്.
kerala
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.
സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
kerala
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
kerala
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.
തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
-
kerala15 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി