Connect with us

More

ലോകകപ്പ് യോഗ്യത മത്സരം അര്‍ജന്റീന, ബ്രസീല്‍ ടീമുകളെ പ്രഖ്യാപിച്ചു

Published

on

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്‌ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്‌ക്കെതിരെയും വെനിസ്വേലയ്‌ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍ ടീമില്‍ നിന്നും ഹിഗ്വയ്‌നെ ഒഴിവാക്കിയിരുന്നു. ഹിഗ്വെയ്‌നെ കൂടാതെ ജോവാക്വിന്‍ കൊറിയ, ഗോള്‍ കീപ്പര്‍ റൂളി, നിക്കോളാസ് പറേജ, ജാവിയര്‍ പാസ്‌റ്റോറെ പരിക്ക് പറ്റിയ അഗസ്‌റ്റോ, ഫെര്‍ണാണ്ടസ്, മാനുവല്‍ ലാന്‍സിനി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

അതെസമയം ചെറിയ ഇടവേളക്കു ശേഷം അലസാന്‍ഡ്രോ ഗോമസും, ഇമ്മാനുവല്‍ മമ്മാനയും ടീമിലേക്ക് തിരിച്ചെത്തി. മെക്‌സിക്കന്‍ ലീഗിലെ ക്ലബ് അമേരിക്കയുടെ ഗോള്‍ കീപ്പര്‍ മര്‍ച്ചേസിനെ നീണ്ട ഇടവേളയ്ക്കു ശേഷം സാംപോളി ടീമില്‍ ഉള്‍പ്പെടുത്തി. ഫിയോറന്റിനയുടെ ഡിഫെന്‍ഡര്‍ ജര്‍മന്‍ പസ്സെല്ല മാത്രമാണ് ടീമിലെ പുതുമുഖം. 21 അംഗ ടീമിനെയാണ് സാംപോളി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസക്കിയേല്‍ ഗാരായുമായി സാംപോളി കൂടികാഴ്ച നടത്തിയതിന് ശേഷം ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം. ആഭ്യന്തര ലീഗിലെ കളിക്കാരെ വരും ദിവസങ്ങളില്‍ ടീമില്‍ ഉള്‍പ്പെടുത്തും.

ലയണല്‍ മെസി, അഗ്വൂറോ, ഇക്കാര്‍ഡി, ഡിബാല എന്നിവരടങ്ങിയ മുന്നേറ്റ നിരയും ഡി മരിയ, ഗോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മിഡ് ഫീല്‍ഡിലും ആണ് ഇത്തവണയും അര്‍ജന്റീനയുടെ പ്രതീക്ഷ. ഏറെ നിര്‍ണ്ണായകമാണ് അര്‍ജന്റീനയ്ക്ക് അടുത്ത രണ്ട് മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ഒന്ന് തോറ്റാല്‍ തന്നെ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴും. നിലവില്‍ തെക്കേ അമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലെ 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന.

ആദ്യ നാലു സ്ഥാനക്കാര്‍ക്കാണു നേരിട്ടു യോഗ്യത. അഞ്ചാം സ്ഥാനക്കാര്‍ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ ഓഷ്യാനിയ മേഖല ജേതാക്കളുമായി ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഓഷ്യാനിയ ജേതാക്കളായി വരിക ദുര്‍ബലരായ ന്യൂസീലന്‍ഡ് ആവുമെന്നതിനാല്‍, പ്ലേ ഓഫ് ജയിച്ചിട്ടാണെങ്കിലും മോസ്‌കോയിലേക്ക് ടിക്കറ്റെടുക്കാനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. ഒക്ടോബര്‍ അഞ്ചിന് ബ്യൂണസ് അയേഴ്‌സില്‍ പെറുവുമായും 10ന് ക്വിറ്റോയില്‍ ഇക്വഡോറുമായാണ് അര്‍ജന്റീനയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.

india

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; എറണാകുളം ഇടപ്പള്ളി സ്വദേശി

Published

on

ന്യൂഡൽഹി/ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് കൊച്ചി പൊലീസിന് ലഭിച്ച വിവരം.

ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, ഭീകരാക്രമണത്തിൽ 25ലധികം പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 12 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

Continue Reading

india

ജമ്മു കശ്മീര്‍ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

Published

on

ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ളവർക്ക് പരിക്കേറ്റതായാണ് സൂചന. ജമ്മു കശ്മീരിൽ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.

കാടുകളും സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും വിശാലമായ പുൽമേടുകളും കൊണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പഹൽഗാം. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്തേക്ക് എത്തിച്ചേരാനാകൂ. പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.

അനന്ത്നാഗ് പൊലിസ് അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി.

9596777669, 01932225870, വാട്സ്ആപ്പ് 9419051940

Continue Reading

india

ജമ്മുകശ്മീര്‍ ഭീകരാക്രമണം: അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമായ സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

ശ്രീനഗറില്‍ നടന്ന സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും ശക്തമായ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം.- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending