Connect with us

Culture

യൂറോ ഫൈനല്‍; ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്

Published

on

മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്….. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്‌പെയിന്‍ രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ സ്വന്തമാക്കിയ നായകന്‍ ആബേല്‍ റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്തു.

രണ്ടാം പകുതിയില്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും അവസാനത്തില്‍ മാലി എന്‍ഡിയയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ട് വന്‍കരകളുടെ അധിപന്മാര്‍ തമ്മിലുളള കൗമാര പോരാട്ടം മല്‍സരം ഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല. കൊല്‍ക്കത്തയില്‍ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കണ്ട അതേ ആവേശവും വീര്യവും നിറഞ്ഞ ഒന്നര മണിക്കൂര്‍. പന്തടക്കത്തില്‍ സ്‌പെയിനും വേഗതയില്‍ മാലിയും ടോപ് ഗിയറില്‍ നിന്നപ്പോള്‍ ഡി.വൈ പാട്ടില്‍ സ്റ്റേഡിയം സമീപകാലത്ത് കണ്ട് ഏറ്റവും മികച്ച സോക്കര്‍ പോരാട്ടങ്ങളിലൊന്നായി രണ്ടാം സെമി മാറി.

പാട്ടില്‍ സ്‌റ്റേഡിയത്തിലെ സുന്ദര കാഴ്ച്ചകളിലൂടെ:

2-ാം മിനുട്ട്: സ്പാനിഷ് ആക്രമണ നിരയിലെ കുന്തമുനകളായ സെര്‍ജിയോ ഗോമസ്, ആബേല്‍ റൂയിസ്, സെസാര്‍ എന്നിവരുടെ ആവേശനീക്കം. ഇടത് പാര്‍ശ്വത്തിലൂടെ സെര്‍ജിയോ. പന്ത് റൂയിസിന്. വീണ്ടും സെസാറിന്. മിന്നും ഷോട്ട് പക്ഷേ മാലി ഗോള്‍ക്കീപ്പര്‍ യൂസഫ് കൊയ്ത്തയുടെ ദേഹത്തേക്കായിരുന്നു. ഭാഗ്യത്തിന് മാലിക്ക് രക്ഷ.

5-ാം മിനുട്ട്: റൂയിസ്-സെസാര്‍ ജോഡിയുടെ അപകടകരമായ നീക്കം. മിറാന്‍ഡ നല്‍കിയ പന്തുമായി റൂയിസ്. പന്ത് സെസാറിന്. പെനാല്‍ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറിയ താരത്തെ മാലി ഡിഫന്‍ഡര്‍ അപകടകരമായി തടസ്സപ്പെടുത്തി പെനാല്‍ട്ടി ഉറപ്പായിരുന്നു. പക്ഷേ ജപ്പാന്‍ റഫറി വിളിച്ചില്ല.

6-ാം മിനുട്ട്: മാലിയുടെ ആദ്യ അപകടനീക്കം. ഹിലാല്‍ ഡ്രാമെയുടെ കടന്നു കയറ്റം. വേഗതയില്‍ പിറകിലായത് മൂന്ന് സ്പാനിഷ് താരങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നുള്ള വെടിയുണ്ടക്ക് പക്ഷേ സ്പാനിഷ് കീപ്പര്‍ വഴങ്ങിയില്ല.

10-ാം മിനുട്ട്: മാലി ഗോളിന് തൊട്ടരികില്‍. സലാം തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് സ്പാനിഷ് ബോക്‌സില്‍. സ്ഥാനം തെറ്റി നിന്ന് സ്പാനിഷ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എന്‍ഡിയയുടെ ഫ്‌ളിക് ഷോട്ട്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്.

17-ാം മിനുട്ട്: സ്‌പെയിനിന് അനുകൂലമായി പെനാല്‍ട്ടി കിക്ക്. അപകടകാരിയായി മാറിയ സെസാര്‍ പെനാല്‍ട്ടി ബോക്‌സില്‍ കയറിയപ്പോള്‍ മാലി ഡിഫന്‍ഡര്‍ അബ്ദുല്ല ജഡിയാബി ഫൗളിന് മുതിര്‍ന്നു. ജപ്പാന്‍ റഫറി ഇത്തവണ വീസിലൂതി-സ്‌പോട്ട് കിക്ക്. ഷോട്ടിന് റൂയിസ്. പ്ലേസിംഗ് കിക്ക്. ഗോള്‍… സ്‌പെയിന്‍ മുന്നില്‍ 1-0.

42-ാം മിനുട്ട്: സെസാര്‍-റൂയിസ് നീക്കം. സ്‌പെയിനിന്റെ രണ്ടാം ഗോള്‍. വലത് വിംഗിലൂടെയുടെ കുതികുതിപ്പില്‍ സെസാറിന് മുന്നില്‍ മൂന്ന് മാലിക്കാര്‍. അദ്ദേഹം ബോക്‌സിന് മധ്യത്തിലേക്ക് പന്ത് റൂയിസിന് കൈമാറി. തൊട്ടാല്‍ ഗോളാവുന്ന പാസ്. നായകന് പിഴച്ചില്ല. സ്‌പെയിന്‍ ലീഡ് ഉയര്‍ത്തി, 2-0.

48-ാം മിനുട്ട്: റൂയിസ്-സെസാര്‍ വീണ്ടും സുന്ദരമായ പാസ് കൈമാറ്റം. ഹാട്രിക്കിലേക്ക് കൃത്യമായി റൂയിസിന് സെസാറിന്റെ പാസ്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്

61-ാം മിനുട്ട്: മാലിയുടെ വലിയ നിര്‍ഭാഗ്യം. ഒരു ഗോള്‍ തിരിച്ചടിച്ചു അവര്‍. ഡ്രാമെയുടെ ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി വലക്കുള്ളില്‍ കൃത്യമായി കയറിയിരുന്നു. പക്ഷേ ടെലിവിഷന്‍ റിപ്ലേകളുടെ സഹായമില്ലാത്തതിനാല്‍ റഫറി അംഗീകരിച്ചില്ല. മാലി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബഹളം വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

71-ാം മിനുട്ട്: മാലിയുടെ വലയില്‍ മൂന്നാം ഗോള്‍.ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മാലി താരങ്ങള്‍ പ്രതിരോധം മറന്നപ്പോള്‍ റൂയിസിന്റെ കടന്നാക്രമണവും കോസ്രും. തലക്ക് പാകത്തില്‍ വന്ന പന്തില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍. സ്‌പെയിന്‍ 3-മാലി-0.

74-ാം മിനുട്ട്: മാലി ഒരു ഗോള്‍ മടക്കി. സലാം തുടക്കമിട്ട് നീക്കത്തില്‍ പന്ത് ലാസന്നെ എന്‍ഡിയക്ക്. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വേട്ട നടത്തിയ താരം പന്തുമായി സ്പാനിഷ് ബോക്‌സില്‍. രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുന്ദരമായ ഷോട്ട്. എന്‍ഡിയയുടെ ആറാം ഗോള്‍.അവസാനത്തില്‍ മാലി മാത്രമായിരുന്നു.

ഫൈനല്‍ ലൈനപ്പ്

ഒക്ടോബര്‍ 28: ഇംഗ്ലണ്ട്-സ്‌പെയിന്‍
രാത്രി 8-00
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത

ലൂസേഴ്‌സ് ഫൈനല്‍
ബ്രസീല്‍-മാലി
വൈകീട്ട് 5-00:
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending