Connect with us

News

പോര്‍ച്ചുഗല്‍, മൊറോക്കോ ക്വാര്‍ട്ടറില്‍

ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു.

Published

on

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോക്ക് പ്രതിയോഗികള്‍ പോര്‍ച്ചുഗല്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഖത്തര്‍ ലോകകപ്പിലെ അവസാന പ്രി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 ന് തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ പറങ്കികള്‍ രണ്ട് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നാലും. പരുക്ക് കാരണം സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പുറത്തിരുന്നപ്പോള്‍ അവസരം കിട്ടിയ ഗോണ്‍സാലോ റാമോസ് പതിനേഴാം മിനുട്ടില്‍ കിടിലന്‍ ഇടം കാല്‍ ഷോട്ടില്‍ സ്വിസ് ഗോള്‍ക്കിപ്പര്‍ സോമറിനെ പരാജിതനാക്കി. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് അത്യുജ്വലമായി തല വെച്ച് നായകന്‍ പെപെയാണ് രണ്ടാം ഗോള്‍ നേടിയത്.
രണ്ടാംപകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതുമെന്ന് കരുതി.

പക്ഷേ ഗോണ്‍സാലോ റാമോസിന്റെ രണ്ടാം ഗോളാണ് കണ്ടത്. 3-0 ത്തിന് പോര്‍ച്ചുഗീസുകാര്‍ ലീഡ് നേടിയതോടെ ഗ്യാലറി ഒഴിയാന്‍ തുടങ്ങി. അടുത്ത ഗോള്‍ റാഫേല്‍ ഗുരേറോയുടെ ബൂട്ടില്‍ നിന്ന്. തൊട്ട് പിറകെ കോര്‍ണര്‍ കിക്ക് ഉപയോഗപ്പെടുത്തി അക്കാന്‍ജി സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാനം കാത്തു. റാമോസ് അവിടെയും നിര്‍ത്തിയില്ല. ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കിയാണ് 23 കാരന്‍ അവസാനിപ്പിച്ചത്. പകരമിറങ്ങിയ കൃസ്റ്റിയാനോ സ്വിസ് വലയില്‍ പന്ത് എത്തിച്ചുപക്ഷേ ഓഫ്‌സൈഡായിരുന്നു. ആറാം ഗോള്‍ നേടിയത് സബ്സ്റ്റിറ്റൂട്ട് റാഫേല്‍ ലിയോ. പിന്നെ ലോംഗ് വിസിലായിസ്വിസുകാര്‍ക്ക് നാണംകെട്ട തോല്‍വി.

ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയ മല്‍സരവും അധിക സമയവും ഗോള്‍ രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ സ്‌പെയിനിന് തുടര്‍ച്ചയായി പിഴച്ചു. ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലും അവസരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു. പക്ഷേ ഗോള്‍ അകന്നു. പിറകെ അധികസമയം. ഗോളുകളില്ല.

 

crime

ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്‍ 11 മുതല്‍

പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.

Published

on

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.

കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Continue Reading

News

കൊലപാതക കേസ്‌; ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

Published

on

ഇസ്രാഈലുമായുള്ള ഏറ്റുമുട്ടൽ സാധ്യതകൾ ശക്തമായിരിക്കെ, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ജൂത പൗരന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ.

23 കാരനായ അർവിൻ ഗഹ്‌രേമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ കൊലപാതക കേസിൽ ഇയാളുടെ വധശിക്ഷ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്.

പണം കടം നൽകിയ തർക്കത്തെ തുടർന്ന് കെർമൻഷയിലെ ജിമ്മിനുപുറത്ത് ഇരയെ അർവിൻ കുത്തിക്കൊല്ലുകയായിരുന്നെന്ന് ഇറാന്റെ നീതിന്യായ വിഭാഗവുമായി ബന്ധപ്പെട്ട മീസാൻ ഓൺലൈൻ വെബ്സൈറ്റ് അറിയിച്ചു.

ഇസ്രാഈലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് 1999ൽ ഇറാൻ 13 ജൂത പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരെയും നാലുവർഷം വരെ തടവിന് ശിക്ഷിച്ചു.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

Trending