Connect with us

News

നെയ്മറില്ല; മഞ്ഞപ്പട ഇന്ന് വീണ്ടും ഇറങ്ങുന്നു

രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല

Published

on

കാത്തിരിക്കുക. ഇന്ന് ബ്രസീല്‍ വീണ്ടുമിറങ്ങുന്നു. പ്രതിയോഗികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. മല്‍സരം രാത്രി 9.30ന് 974 സ്‌റ്റേഡിയത്തില്‍. ആദ്യ മല്‍സരത്തില്‍ പൊരുതിയ സെര്‍ബിയയെ രണ്ട് ഗോളിന് മറിച്ചിട്ടിരുന്നു മഞ്ഞപ്പട. അന്നത്തെ ലുസൈല്‍ രാത്രിയില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. അന്നത്തെ സംഘത്തില്‍ നിന്നും ഗ്രൂപ്പ് ജിയിലെ രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല.

പരുക്ക് കാരണം പുറത്തായ അദ്ദേഹത്തിന് പകരം ആരെ ഇറക്കുമെന്ന കാര്യത്തില്‍ അന്തിമ വാക്ക് കോച്ച് ടിറ്റേയുടേതായാരിക്കും. സ്വിറ്റ്‌സര്‍ലന്‍ഡുകാരും ആദ്യ മല്‍സരം ജയിച്ചവരാണ്. കാമറൂണിനെ ഒരു ഗോളിന് തോല്‍പ്പിച്ചവര്‍. ഷെര്‍ദാന്‍ ഷാക്കിരി സംഘം അട്ടിമറികളുടെ വക്താക്കളായതിനാല്‍ ബ്രസീല്‍ ജാഗ്രത പാലിക്കും. ഈ മല്‍സരം ജയിക്കുന്നവര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം എന്നതാണ് വലിയ സവിശേഷത. ആദ്യ മല്‍സരം നല്‍കിയ സന്തോഷമാണ് ഇന്നലെ ടിറ്റേ വാര്‍ത്താ സമ്മേളനത്തില്‍ പങ്ക് വെച്ചത്. പ്രശ്‌നങ്ങളില്ലാത്ത മല്‍സരം. അട്ടിമറിക്കാര്‍ എന്ന ഖ്യാതിയുള്ള സെര്‍ബിയക്കെതിരെ ഇരു പകുതികളിലായി സമ്പൂര്‍ണ ആധിപത്യം. റിച്ചാര്‍ലിസണ്‍ സ്വന്തമാക്കിയ ഗോളാവട്ടെ ചാമ്പ്യന്‍ഷിപ്പിലെ ഗോളായി ഇതിനകം വാഴ്ത്തപ്പെട്ടിരിക്കുന്നു.

ആദ്യമല്‍സരം ആരംഭിക്കുന്നതിന് മുമ്പ് റിച്ചാര്‍ലിസണ്‍ ആദ്യ ഇലവനില്‍ വേണമോ എന്ന ആശയക്കുഴപ്പം ടീം മാനേജ്‌മെന്റിനുണ്ടായിരുന്നു. എന്നാല്‍ കോച്ച് ടിറ്റേ വ്യക്തമായ നിലപാട് സ്വീകരിച്ചു. ടോട്ടനം താരം ആദ്യ ഇലവനില്‍ വേണമെന്ന്. അതിന്റെ മാറ്റമായിരുന്നു മല്‍സരത്തില്‍ കണ്ടത്. ടിറ്റേ കളിക്കാരോട് ആവശ്യപ്പെടുന്നത് കൂടുതല്‍ ഗോളുകളാണ്. മൂന്നാഴ്ച്ചക്ക് ശേഷം ലുസൈലില്‍ ഫൈനല്‍ കളിക്കണമെങ്കില്‍ ഗോളുകള്‍ നിര്‍ബന്ധമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

kerala

കേരളത്തിലെ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയോ? വടക്കേ ഇന്ത്യൻ മോഡൽ ക്രിസ്മസ് വിലക്ക് കേരളത്തിലും

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്.

Published

on

വടക്കേ ഇന്ത്യയിൽ മാത്രം കേട്ടു ശീലിച്ച ക്രിസ്മസ് വിലക്ക് ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിലും. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞത് ക്രൈസ്തവ സമൂഹത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കയാണ്.

മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്. അതേസമയം സംസ്ഥാന ബിജെപി നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഇതേ വരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവർത്തകർ തടയാൻ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വിഎച്ച്പി പ്രവ൪ത്തകരെ റിമാൻ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ ബിജെപി ഭരിക്കുന്ന ഛത്തീസ്‌ഗഡിൽൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്.

എന്തായാലും ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിലും ഇങ്ങനെ ഉണ്ടായതിനെ ഞെട്ടലോടെയാണ് ഏവരും നോക്കിക്കാണുന്നത്. ബിജെപി സംഘപരിവാർ സംഘടനകൾക്ക് ഇടം ഉണ്ടാക്കി കൊടുക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പും ഭരണപക്ഷവും മത്സരിക്കുകയാണോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Continue Reading

kerala

വർഗീയത പറയാൻ നൂറ് നാവ്; അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ മിണ്ടാൻ സിപിഎമ്മിന് ഭയം

അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ.

Published

on

ദിവസം കഴിയും തോറും വർഗീയതയുടെ കെട്ടഴിച്ച് വിടുന്ന കാര്യത്തിൽ മത്സരിക്കുകയാണ് സിപിഎം നേതാക്കൾ. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഇതിൽ അവസാനത്തേത്.

എന്നാൽ ഡോ ബി.ആര്‍ അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ. ഒരു പ്രസ്താവന കൊണ്ട് പോലും അമിത് ഷായെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല.

അമിത് ഷാ രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ്‌ ആവർത്തിക്കുമ്പോൾ സിപിഎം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്‍ പ്രതികരിച്ചപ്പോള്‍ പിണറായി അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കോൺഗ്രസിനെ അനാവശ്യമായി ആക്രമിച്ചു കൊണ്ട്, ബിജെപി – സംഘപരിവാർ സംഘടനകൾക്ക് ഊർജം പകരുകയാണ് കേരളത്തിലെ സിപിഎമ്മും നേതാക്കളും എന്ന കാര്യത്തിൽ തർക്കമില്ല

Continue Reading

kerala

അജിത് കുമാറിനെ തൊട്ടുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാർ എടുക്കില്ല: പി.വി. അൻവർ

ക​വ​ടി​യാ​റി​ലെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ജി​ത് കു​മാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് കൊ​ടു​ത്തി​രു​ന്നു. ഇ​നി കൊ​ടു​ക്കാ​ൻ കു​റ​ച്ചു​കൂ​ടി ബാ​ക്കി​യു​ണ്ട്.

Published

on

എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ തൊ​ട്ടു​കൊ​ണ്ടു​ള്ള ഒ​രു തീ​രു​മാ​ന​വും ഈ ​സ​ർ​ക്കാ​ർ എ​ടു​ക്കി​ല്ലെ​ന്ന് നിലമ്പൂര്‍ എം.എല്‍.എ പി.​വി. അ​ൻ​വ​ർ. ക​വ​ടി​യാ​റി​ലെ വീ​ട് നി​ർ​മാ​ണ​ത്തി​ൽ അ​ജി​ത് കു​മാ​ർ ര​ജി​സ്‌​ട്രേ​ഷ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ൾ വി​ജി​ല​ൻ​സി​ന് കൊ​ടു​ത്തി​രു​ന്നു. ഇ​നി കൊ​ടു​ക്കാ​ൻ കു​റ​ച്ചു​കൂ​ടി ബാ​ക്കി​യു​ണ്ട്. അ​ത് കോ​ട​തി​യി​ൽ കൊ​ടു​ക്കും.

ചി​ല തെ​ളി​വു​ക​ൾ മ​ന​പ്പൂ​ർ​വം കൊ​ടു​ക്കാ​തി​രു​ന്ന​താ​ണ്. കാ​ര​ണം, കൊ​ടു​ക്കു​ന്ന​തൊ​ക്കെ വി​ഴു​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യും അ​ജി​ത്കു​മാ​റും പി. ​ശ​ശി​യും ഏ​ത് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി​യാ​ലും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കും. അ​ജി​ത്കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യാ​ൻ ഒ​റ്റ​രേ​ഖ മ​തി. 33.80 ല​ക്ഷം രൂ​പ​ക്ക്​ അ​ദ്ദേ​ഹം ഒ​രു ഫ്ലാ​റ്റ് വാ​ങ്ങി.

ഒ​രു രൂ​പ പോ​ലും ആ​ധാ​ര​ത്തി​ൽ കാ​ണി​ക്കാ​തെ​യാ​ണ് പ​ണം ന​ൽ​കി ഫ്ലാ​റ്റ്​ വാ​ങ്ങി​യ​ത്. പ​ത്താം ദി​വ​സം 110 ശ​ത​മാ​നം ലാ​ഭ​ത്തി​ൽ പ​ണം വാ​ങ്ങി 65 ല​ക്ഷ​ത്തി​ന് അ​ത് വി​റ്റു. സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് സ​ത്യ​സ​ന്ധ​മാ​ണെ​ങ്കി​ൽ ഒ​രു ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​തി​നാ​ലാ​ണ്.

ആ​ർ.​എ​സ്.​എ​സി​ന്‍റെ പ്ര​ചാ​ര​ക​നാ​യി അ​ജി​ത്കു​മാ​ർ നി​ല​നി​ൽ​ക്കു​ക​യാ​ണ്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 25 മു​ത​ൽ 30 സീ​റ്റ് വ​രെ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​കും. സ​ഹ​ക​ര​ണ​സം​ഘ​ത്തെ മു​ഴു​വ​ൻ കോ​ർ​പ​റേ​റ്റ്‌​വ​ത്ക​രി​ക്കു​ക​യാ​ണ് സി.​പി.​എം ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​കി​ത്സ​ക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ ചോ​ദി​ച്ച സാ​ബു​വി​നെ അ​പ​മാ​നി​ച്ച്,​ അ​ക്ര​മി​ച്ച് മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ക്ഷേ​പ​ത്തു​ക തി​രി​കെ ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സൊ​സൈ​റ്റി​ക്ക് മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Continue Reading

Trending