Connect with us

kerala

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണു; യുവാവ് മരിച്ചു

നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍. 

Published

on

ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ആമ്പല്ലൂര്‍ കല്ലൂര്‍ സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍(28)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലക്കുടിപ്പാലത്തിന് സമീപമായിരുന്നു അപകടം. നെടുമ്പാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍.

ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചാലക്കുടിപ്പാലം ഇറങ്ങുമ്പോള്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

kerala

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്.

Published

on

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

പുതിയ അടവുമായി പി.പി ദിവ്യ; നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടറെന്ന് മൂന്‍കൂര്‍ ജാമ്യഹര്‍ജി

ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പൊലീസ് കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്രെടുത്തവരുടെ മൊഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

Published

on

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴിയെടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്രെടുത്തവരുടെ മൊഴിയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രേഖപ്പെടുത്തിയത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹത്തിനെതിരെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ശേഷം പള്ളിക്കുന്നിലെ വീട്ടില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നായിുന്നു നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉയര്‍ത്തിയ ആരോപണം.

സംഭവത്തില്‍ പി.പി ദിവ്യക്കതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടിയും അവരുടെ നിലപാടിനെ തളളി രംഗത്തെതിയിരുന്നു .അതേസമയം സംഭവത്തില്‍ അടുത്ത ദിവസം തന്നെ പൊലീസ് പത്തനംതിട്ട കളക്ടറുടെ മൊഴിയെടുക്കും. ചടങ്ങില്‍ കളക്ടര്‍ വേദിയിലിരിക്കവേയാണ് പി.പി ദിവ്യ നവീന്‍ ബാബുവിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയത്. കളക്ടറുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു അധിക്ഷേപം നടക്കുമ്പോള്‍ അത് തടയാതതില്‍ കളക്ടര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.

അതേസമയം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടര്‍ കത്തയച്ചു.സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തിയാണ് കളക്ടര്‍ കത്തയച്ചത്. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായി കത്തില്‍ പറയുന്നുണ്ട്.

Continue Reading

Trending