Connect with us

Video Stories

ഫെഡറര്‍ വീണു നദാല്‍ സെമിയില്‍

Published

on

 

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അര്‍ജന്റീനക്കാരന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോ അട്ടിമറിച്ചു.
നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്‍ജിന്റീനക്കാരന്‍ സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍ 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്‍ നന്നായി പൊരുതി സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഈ മികവ് പ്രകടിപ്പിക്കാനായില്ല. സീസണില്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ 18-0ന്റെ റെക്കോര്‍ഡുമായാണ് ഫെഡറര്‍ ഡെല്‍പൊട്രോയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്‍ പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഫെഡറര്‍ മത്സരത്തില്‍ രണ്ടാം സെറ്റൊഴികെ ഒരിക്കല്‍ പോലും തന്റെ ഫോമിന് അടുത്തെത്തിയില്ല.
2009ലെ യു.എസ് ഓപണ്‍ ജേതാവായ ഡെല്‍പൊട്രോയ്ക്ക് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് എതിരാളി. നദാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ 19കാരന്‍ ആേ്രന്ദ റൂബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെമിയിലെത്തിയത്. സ്‌കോര്‍ 6-1, 6-2, 6-2. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും നദാലിന് ഭീഷണി ഉയര്‍ത്താന്‍ റൂബലേവിന് കഴിഞ്ഞില്ല.
നദാല്‍ തനിക്ക് ചില പാഠങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നായിരുന്നു തോല്‍വിയെ കുറിച്ച് റഷ്യന്‍ താരത്തിന്റെ പ്രതികരണം. വീണ്ടും കണ്ടു മുട്ടുമ്പോള്‍ കുറേക്കൂടി നന്നായി കളിക്കാന്‍ താന്‍ കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ ആന്‍ഡി റോഡിക്ക് ക്വാര്‍ട്ടറിലെത്തിയതിനു ശേഷം യു.എസ് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബലേവ്. അതേ സമയം വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ അമേരിക്കയുടെ കൊകൊ വാന്‍ഡേവെഗെ അട്ടിമറിച്ചു.
സ്‌കോര്‍ 7-6, 6-3. കൊകൊ വാന്‍ഡേവെഗെ സെമിയിലെത്തിയതോടെ ഇത്തവണത്തെ വനിതാ വിഭാഗം സെമി ഫൈനല്‍ അമേരിക്കന്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം മാത്രമായി മാറി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മല്‍സരിച്ച കൊകൊക്കെതിരെ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ പ്ലിസ്‌കോവ രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളികള്‍ കൂടാതെ കീഴടങ്ങി. മത്സരത്തിലുടനീളം താളം കണ്ടെത്താനാവാതെ ദേഷ്യം പിടിക്കുന്ന പ്ലിസ്‌കോവയെയാണ് കാണാനായത്.
കേവലം രണ്ട് എയ്‌സുകള്‍ മാത്രം ഉതിര്‍ത്ത പ്ലിസ്‌കോവ 21 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് മത്സരത്തില്‍ വരുത്തിയത്. ഇതിലും നന്നായി കളിക്കാന്‍ തനിക്ക് ആവുമായിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ താന്‍ കളിച്ചത് മോശം ഫോമിലാണെന്നായിരുന്നു മത്സര ശേഷം പ്ലിസ്‌കോവയുടെ പ്രതികരണം. തോല്‍വിയോടെ പ്ലിസ്‌കോവയെ പിന്തള്ളി സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ ഒന്നാം റാങ്കിന് അര്‍ഹയാവുകയും ചെയ്തു. സെമിയില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീയ്‌സാണ് കോകോയുടെ എതിരാളി.
എസ്‌തോണിയയുടെ കൈയ കനേപിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കീയ്‌സ് സെമി പ്രവേശം നേടിയത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസും സ്ലോവേന്‍ സ്‌റ്റെഫാന്‍സണും നേരത്തെ തന്നെ സെമിയില്‍ സ്ഥാനം നേടിയിരുന്നു.

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

Trending