Connect with us

india

ബീഹാറില്‍ കോടികള്‍ ചെലവാക്കി നിര്‍മിച്ച പാലം തകര്‍ന്ന് വീണു; നിര്‍മാണം തുടങ്ങിയത് അഞ്ച് കൊല്ലം മുമ്പ്

206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്-മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.

Published

on

ബീഹാറില്‍ 13 കോടി രൂപാ ചെലവാക്കി നിര്‍മിച്ച പാലം തകര്‍ന്ന് വീണു. ബീഹാറിലെ ബെഗുസാരയി ജില്ലയിലാണ് സംഭവം. തുറന്ന് കൊടുക്കാത്ത പാലമാണ് തകര്‍ന്ന് വീണത്. നിര്‍മാണം തുടങ്ങി വെറും അഞ്ച് വര്‍ഷം മാത്രമേ പാലത്തിന് ആയിട്ടുള്ളു.

അപകട സമയത്ത് പാലത്തിന് മുകളില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. 206 മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്-മൂന്ന് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്ന് വീണത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലക്കേസിലെ പ്രതി

കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി

Published

on

കര്‍ണാടകയിലെ ബജ്പെയില്‍ കൊല്ലപ്പെട്ട ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊലപാതകം അടക്കം നാല് കേസുകളില്‍ പ്രതി. കഴിഞ്ഞ ദിവസം രാത്രി കിന്നിപ്പടവില്‍ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. ഫാസില്‍ വധക്കേസില്‍ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

മംഗളൂരുവിലെ കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാര്‍ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

‘രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാള്‍, അന്‍വിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിര്‍ത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു,’ – അഗര്‍വാള്‍ അറിയിച്ചു.

ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ ആക്രമണകാരികളെ എത്രയും വേഗം പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയില്‍ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തില്‍ വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെട്ടിയുടെ വധത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിരോധനാജ്ഞ. വിഎച്ച്പി ബന്ദിനിടെ വിവിധ സ്ഥലങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

Continue Reading

india

റെയില്‍വേ സ്റ്റേഷനില്‍ പാകിസ്താന്‍ പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍

പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Published

on

പശ്ചിമ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ അകായ്പൂറിലാണ് രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ചത്. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ചന്ദന്‍ മലകാര്‍ (30), പ്രോഗ്യജിത് മോണ്ടല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വാഷ്റൂമില്‍ പതാകകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്‍ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്റൂമില്‍ ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്’ എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ വന്നതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്‍ മൊഴി നല്‍കി. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബന്‍ഗാവ് പോലീസ് മേധാവി പറഞ്ഞു.

Continue Reading

india

കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ല; ഹിമാന്‍ഷി നര്‍വാള്‍

ദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്‍ഷി പറഞ്ഞു.

‘എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതി വേണം’-ഹിമാന്‍ഷി പറഞ്ഞു.

ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷി ഭര്‍ത്താവ് വിനയ് നര്‍വാളിനൊപ്പം പഹല്‍ഗാമില്‍ എത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.

Continue Reading

Trending