X

പൊതുപണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വി.ടി ബല്‍റാം


തിരുവനന്തപുരം: പൊതുപണം ധൂര്‍ത്തടിക്കുന്നതിന്റെ തെളിവു വെച്ച് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി വി.ടി ബല്‍റാം എം.എല്‍.എ. ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധിയും പണച്ചെലവും സംബന്ധിച്ച് കെ.സി ജോസഫ് നിയമസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന മറുപടിയുടെ കൂടി പകര്‍പ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് ബല്‍റാം വിമര്‍ശനം ഉന്നയിച്ചത്.

ഫെയ്‌സ്ബുക് കുറിപ്പ്

എങ്ങനെയെല്ലാമാണ് നമ്മുടെ പൊതു പണം ധൂര്‍ത്തടിക്കപ്പെടുന്നത് എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്! ഹൈക്കോടതിക്ക് മുന്‍പില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിനാണ് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ എന്നത് തന്നെ കൗതുകകരമാണ്. ലാത്തിച്ചാര്‍ജിലേക്ക് കാരണമായ സ്ഥിതിവിശേഷങ്ങള്‍ പരിശോധിക്കുക, കൂടുതല്‍ സേനയെ വിന്യസിച്ചത് ലാത്തിച്ചാര്‍ജിനുള്ള മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പായിരുന്നോ?, സംഘര്‍ഷത്തിലേക്ക് നയിച്ചത് മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള പ്രകോപനമായിരുന്നോ അതോ അഭിഭാഷകരുടെ ഭാഗത്തു നിന്നുള്ളതോ? എന്നിവയൊക്കെയായിരുന്നു കമ്മീഷനെയേല്‍പ്പിച്ച യമണ്ടന്‍ അന്വേഷണ വിഷയങ്ങള്‍!

എന്നിട്ടോ! 2016 നവംബറില്‍ നിയമിക്കപ്പെട്ട കമ്മീഷന് 5 തവണയായി സര്‍ക്കാര്‍ 3 വര്‍ഷം സമയം നീട്ടിക്കൊടുക്കുന്നു. പൊതു ഖജനാവില്‍ നിന്ന് 1 കോടി 85 ലക്ഷം രൂപ കമ്മീഷന്റെ ആവശ്യത്തിനായി ഇതുവരെ ചെലവഴിക്കുകയും ചെയ്യുന്നു. അന്വേഷണം തീരുമ്പോള്‍ ചെലവ് 2 കോടി രൂപയെങ്കിലുമാകുമെന്ന് തോന്നുന്നു.

കാട്ടിലെ തടി
തേവരുടെ ആന!!

web desk 1: