താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന്‍ ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വി.കെ ഫൈസല്‍ ബാബുവിന്റെ ഫെയ്‌സ്ബുക് കുറിപ്പാണ് ചര്‍ച്ചയാവുന്നത്.
താനൂരിലെ ഇസ്ഹാഖിന്റെ ഉമ്മ തോരാത്ത കണ്ണീരോടെ കഥ പറയുകയാണ്:
‘മഗ് രിബ് നിസ്‌കരിച്ച് വീട്ടില്‍ വന്നതായിരുന്നു അവന്‍. കുറച്ച് നേരം ഖുര്‍ആനോതി. അപ്പോഴേക്കും ഇശാബാങ്ക് മുഴങ്ങിയപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള മസ്ജിദില്‍ പോകാനായി വുദു (അംഗശുദ്ധി) ചെയ്തു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അത്‌കൊണ്ട് കുറച്ച് വൈകിയാണ് അവന്‍ ജമാഅത്തിന് പുറപ്പെട്ടത്. തൊട്ടുടനെ ആര്‍ത്തലച്ചുള്ള നിലവിളി കേട്ടു. റോട്ടിലേക്കിറങ്ങിയപ്പോള്‍ ഇളയ മോന്‍ നൗഫല്‍ ഓടി വരുന്നുണ്ട്. ഞാനവനെ പിടിച്ച് വെച്ചു. എന്നെ തള്ളി മാറ്റി അവന്‍ മുന്നോട്ടോടി. ഞാനും പിന്നാലെ ചെന്നു. റോഡില്‍ തെറിച്ച് വീണ കുട കണ്ട് മരുമോള് (ഇസ്ഹാഖിന്റെ ഭാര്യ) വിളിച്ച് പറഞ്ഞു: ഉമ്മാ ഇത് ഇക്കാന്റെ കുടയാണ്.
ഇരുട്ടിലെ കരച്ചിലുയരുന്ന സ്ഥലത്ത് നിന്ന് അക്രമി സംഘം ഞങ്ങളുടെ മുന്നിലൂടെ ഓടി മറയുന്നുണ്ടായിരുന്നു. എന്താണ് നടന്നതെന്നറിയാന്‍ ബേജാറാടെ മുന്നോട്ട് നടക്കുമ്പോള്‍ അതാ കിടക്കുന്നു എന്റെ മോന്‍ ഇസ്ഹാഖിന്റെ മൊബൈല്‍ ഫോണ്‍. വേഗത്തില്‍ അത് ഞാനെടുത്തു. പിന്നെക്കാണുന്നത്……… എന്റെ മോന്‍……..’
സങ്കടം നെഞ്ചിലുടക്കി.. തളര്‍ന്ന്.. വാക്കുകള്‍ വറ്റി.. അല്‍പം മൗനത്തിന് ശേഷം ഉമ്മ തുടര്‍ന്നു:
‘ആര്‍ത്ത് കരഞ്ഞ് അവന്‍ നിലത്തിരിക്കുകയാണ്. മുട്ടിന് താഴേക്ക്.. കാലുകളില്ലായിരുന്നു. വെട്ടി വെട്ടി ചിതറിപ്പോയ കാലുകള്‍. രണ്ടു കൈകളും കൊത്തി വരിഞ്ഞ് മാംസം പിളര്‍ന്ന് കീറി വായ തുറന്ന് വെച്ച പോലെ..’
നിലവിളിച്ച് കരയുന്ന ഉമ്മക്കരികില്‍, അഡ്വ. പി വി മനാഫ് സാഹിബിന്റെ കൂടെ, അകത്തെ കട്ടിലിലിരുന്നാണ് ഈ വിവരണം കേള്‍ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ നേതാവ് പ്രഫ. ബഷീര്‍ അഹ്മദ് സാഹിബും കൂടെയുണ്ടായിരുന്നു. ഇടുങ്ങിയ രണ്ടുമുറികളുള്ള ഒരു ചെറിയ കുടിലിലാണ് മല്‍സ്യത്തൊഴിലാളിയായ ഇസ്ഹാഖ് പാര്‍ത്തിരുന്നത്. ഉപ്പ നേരത്തെ മരിച്ചു. ജ്യേഷ്ഠന്‍ ഷംസു രണ്ട് കൊല്ലം മുമ്പ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇനി അനുജന്‍ നൗഫലും വിവാഹ പ്രായം കവിഞ്ഞ് നില്‍ക്കുന്ന പെങ്ങളും മാത്രം. തീവ്രമായി വേട്ടയാടുന്ന മൂന്ന് മരണങ്ങള്‍, ഉമ്മക്ക് സങ്കടം അടങ്ങുന്നില്ല.
ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് കൊലപാതകത്തിന്റെ ചെറു വകഭേദമാണ് താനൂരില്‍ നടന്നത്.
‘വാള് കൊണ്ട് ശരീരഭാഗങ്ങള്‍ കൊത്തിനുറുക്കി മാംസഭാഗങ്ങള്‍ പുറത്തേക്ക് തള്ളി ചോരയൊലിച്ച്,
അറ്റ് തൂങ്ങുന്ന അവയവങ്ങളോടെ വാവിട്ട് കരയുന്ന വികൃത രൂപമായിട്ടാണ് ഞാനവനെ എന്റെ കൈയ്യില്‍ കോരിയെടുക്കുനത്. പടച്ചോനേ ഇവനെ ജീവിപ്പിക്കരുതേയെന്ന് അറിയാതെ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയി.’ ഇസ്ഹാഖിന്റെ എളാപ്പ ഖാദര്‍ക്കയുടെ വാക്കുകളാണിത്.
സിപിഎം കൊലയുടെ എല്ലാ ചേരുവകളും താനൂരിലെ ഇസ്ഹാഖിന്റെ വധത്തിലുണ്ട്. സഖാവ്: പി. ജയരാജന്‍ നേരിട്ട് വന്ന് ഈ കൊലക്ക് വേണ്ടി ഡെഡ്‌ലൈന്‍ വരച്ചു എന്ന് വേണം കരുതാന്‍. കണ്ണൂരിലെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ശ്രീ. പി. ജയരാജന്‍. എതിരാളിയെ കൃത്യമായി സ്‌കെച്ച് ചെയ്ത് ഇല്ലായ്മ ചെയ്യുന്ന ആരാച്ചാര്‍. താനൂരില്‍ ജയരാജന്‍, പാര്‍ട്ടി പറയുമ്പോലെ കല്ല്യാണത്തിനല്ല വന്നത്. കൃത്യനിര്‍വഹണത്തിന് വന്നപ്പോള്‍ കല്ല്യാണത്തിന് പോയതല്ലേ സാര്‍? ആ ജയരാജന്റെ അനുജനാണോ ഈ ജയന്‍? അഥവാ, കണ്ണൂരിലെ ജയരാജന്‍ & കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൊലപാതക ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ താനൂരിലെ ഫ്രാഞ്ചൈസി നടത്തിപ്പുകാരനാണോ ഏരിയാ സഖാവ് ശ്രീ. ഇ. ജയന്‍? ജനത്തിന്റെ ചോദ്യമാണിത്.
പ്രിയപ്പെട്ട സിപിഎം സുഹൃത്തുക്കളേ, നിങ്ങള്‍ എന്തിനാണ് ഈ വിധം സ്വയം കൊല്ലുന്നത്? സകല സന്നാഹങ്ങളും ഫാഷിസത്തിനെതിരെ തിരിച്ച് വെക്കേണ്ട കാലമല്ലേ ഇത്?
ഭയം വിതറുന്ന ഭരണകൂടം, വെറുപ്പിനെ വില്‍ക്കുന്ന സംഘപരിപാരം, പൗരത്വ നിഷേധത്തിലേക്ക് കടക്കുന്ന ഗൂഢാലോചനകള്‍, മരണ വാറണ്ടായി മാറിയ ജയ്ശ്രീറാം വിളികള്‍, ആള്‍ക്കൂട്ട ഹത്യകള്‍, ഗാന്ധിജി പോലും പുറത്ത്‌നില്‍ക്കുന്നു….
ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ട സമയമല്ലേ ഇത്?
ഇടതുപക്ഷം ഹൃദയപക്ഷമാണെന്ന് കരുതുന്ന നന്മ മനസ്സുള്ളവര്‍ നേതാക്കളെ ഓര്‍മ്മപ്പെടുത്തണം;
നിങ്ങള്‍ കൊല്ലുന്നത് നിങ്ങളെത്തന്നെയാണ്.
സ്വയം നഷ്ടപ്പെടുത്തരുത്.
ഇസ്ഹാഖിന്റെ വീട്, ഇനി നമ്മുടെ വീടാണ്. ആ വീട്ടില്‍ നമ്മുടെ ഉമ്മയുണ്ട്. ഇസ്ഹാഖിന്റെ വിധവയും അനുജനും പെങ്ങളുമടങ്ങുന്ന നമ്മുടെ രക്ത ബന്ധുക്കളുണ്ട്. അവര്‍ ഒറ്റക്കാകില്ല; ഒറ്റപ്പെടില്ല.
മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.
കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.
‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല
നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മണിയാറിൽ നായനാർ സർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.
2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.